
1200രൂപയുടെ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാൻ; പുത്തൻ പ്ലാനുമായി ബിഎസ്‌എൻഎൽ
ടെലികോം കമ്പനികളെ പിന്നിലാക്കി പുത്തൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻ എൽ. ഈ കഴിഞ്ഞ വർഷം 262 കോടിയുടെ ലാഭമാണ് രാജ്യത്താകെ ബിഎസ്‌എൻഎല്ലിന് ലഭിച്ചത്. ഇതിൽ മൂന്നിലൊന്നും നേടിക്കൊടുത്തത് കേരളത്തിൽ നിന്നാണ്. 80 കോടിയാണ് കേരളത്തിൽ നിന്നും കിട്ടിയ ലാഭം. രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്‌എൻഎൽ പുത്തൻ സ്കീമുകളാണ് കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞവർഷം 5ജി പ്ളാനുകൾ അവതരിപ്പിച്ച് രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ വി, ജിയോ, എയർടെൽ എന്നിവ താരിഫ് വർദ്ധിപ്പിച്ചിരുന്നു. ഈ സമയത്തും ബിഎസ്‌എൻഎൽ ചാർജ്…