സുരക്ഷ മുഖ്യം; 100 പിങ്ക് ഓട്ടോകൾ നിരത്തിലിറക്കി സ്റ്റാലിൻ സർക്കാർ

തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുണഭോക്താക്കളായ വനിതകൾക്ക് ഓട്ടോകൾ കൈമാറി. നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സംസ്ഥാന സാമൂഹികക്ഷേമ, വനിതാ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് 100 പിങ്ക് ഓട്ടോകൾ നിരത്തുകളിലേക്ക് ഇറക്കിയത്.  സ്ത്രീയാത്രക്കാർക്ക് സുരക്ഷയും സ്ത്രീ ഡ്രൈവർമാർക്ക് വരുമാനവും ഉറപ്പാക്കുക എന്നതാണ് പിങ്ക് ഓട്ടോ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ പേരിൽ നഗര സ്വയം സഹായ സംഘത്തിലെ വനിതാ അംഗങ്ങൾക്ക് 50 ഇലക്ട്രിക് ഓട്ടോകളും…

Read More

ഓ… സുന്ദരീ: പിങ്ക് പൂമരങ്ങൾ പൂത്തുലഞ്ഞു; ബംഗളൂരു പിങ്ക് കടലായി

വസന്തം ബംഗളൂരു നഗരത്തെ പ്രണയിക്കുന്നു. രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരം, പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി, മനോഹരിയായി ഒരുങ്ങിനിൽക്കുകയാണ്. പ്രണയാതുരമായ അപൂർവനിമിഷങ്ങൾ നഗരത്തിൽ ചെലവഴിക്കാൻ ധാരാളം സഞ്ചാരികളാണു നഗരത്തിലേക്ക് എത്തുന്നത്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞതാണ് നഗരത്തെ പിങ്ക് നവവധുവിനെപ്പോലെ സുന്ദരിയാക്കിയത്. മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. സൂര്യ കിരണങ്ങള്‍ പിങ്ക് ട്രമ്പറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളിലും സായ്ഹ്നങ്ങളിലുമാണ് നഗരം സ്വർഗമായി…

Read More