റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച് ഗാന്ധി ഫൗണ്ടേഷൻ

റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ. മദ്യകമ്പനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും കത്തയച്ചു. ദേശീയ തലത്തിൽ തന്നെ റഷ്യൻ കമ്പനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്. റഷ്യൻ മദ്യ കമ്പനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയ‌ർ പുറത്തിറക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ റഷ്യൻ കമ്പനിയുടെ…

Read More

കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയായിരുന്ന യുവതിയുടെ വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്‌ക്കായിരുന്നു സംഭവം. വീടിന്റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. മൊബെെലിന്റെ ഫ്ലാഷ് ലെെറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി…

Read More

‘ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നു’; സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശത്തിന്റെ പേരിൽ മോദി-രാഹുൽ പോര്. ‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുമുളള രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഇടപെട്ടു. ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. ഇതോടെ രാഹുൽ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ…

Read More

മഹാത്മ ഗാന്ധിയുടെ ചിത്രം ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കൈമാറി ബഹ്റൈൻ പാർലമെന്റ് അംഗം

ബഹ്റൈൻ പാ​ർ​ല​മെ​ന്‍റം​ഗം മു​ഹ​മ്മ​ദ്​ ഹു​​സൈ​ൻ ജ​നാ​ഹി, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​ന്​ കൈ​മാ​റി. ജ​നാ​ഹി​യു​ടെ വാ​രാ​ന്ത്യ മ​ജ്​​ലി​സി​ൽ​വെ​ച്ചാ​യി​രു​ന്നു ചി​ത്രം കൈ​മാ​റി​യ​ത്. ലോ​ക​ത്തു​ള്ള എ​ല്ലാ രാ​ഷ്​​ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്നും പ്ര​ചോ​ദ​ന​മാ​ണ് മ​ഹാ​ത്​​മാ ഗാ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​യു​ടെ ചി​ത്രം ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​​ന്തോ​ഷം അം​ബാ​സ​ഡ​ർ ജ​നാ​ഹി​യു​മാ​യി പ​​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Read More

ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി വിളമ്പി; ഡൽഹിയിലെ ഹോട്ടലുടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡൽഹിയിൽ ശ്രീരാമന്റെ ചിത്രം പതിച്ച പേപ്പർ പ്ലേറ്റിൽ ബിരിയാണി വിളമ്പിയ ഹോട്ടൽ ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള ഹോട്ടലിലാണ് സംഭവമുണ്ടായത്. ബിരിയാണി കൊടുക്കുന്ന ഡിസ്പോസിബിൾ പ്ലേറ്റിൽ ശ്രീരാമന്റെ ചിത്രം വന്നതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ടെലിഫോണിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഹോട്ടലിലെത്തി പരിശോധന നടത്തി. പിന്നാലെ ഉടമയെ ചോദ്യം ചെയ്തു. നിരപരാധിത്വം തെളിഞ്ഞതോടെ പ്ലേറ്റുകൾ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വിട്ടയച്ചു. ഒരു ഫാക്ടറിയിൽ നിന്നാണ് ഹോട്ടലുടമ ആയിരം പ്ലേറ്റുകൾ വാങ്ങിയത്. അതിൽ ചിലതിൽ…

Read More

ഭരിക്കുന്ന വകുപ്പിന്റെ വെബ്സൈറ്റിൽ മന്ത്രിയുടെ ചിത്രം; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപണം

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും സ്ഥാനാര്‍ത്ഥിയായ മന്ത്രിയുടെ ചിത്രം വെബ്സൈറ്റിൽ നിന്ന് നീക്കിയില്ല. പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിലാണ് മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രം ഇപ്പോഴുമുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂര്‍ മണ്ഡലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. മന്ത്രി മണ്ഡലത്തിൽ പ്രചാരണ തിരക്കിലുമാണ്. അതിനിടെയാണ് വെബ്സൈറ്റിൽ ഇപ്പോഴും ചിത്രമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ മത്സരിക്കുന്ന ജനപ്രതിനിധികളുടെ…

Read More

‘കേരളം കേന്ദ്ര നിർദ്ദേശം നടപ്പാക്കില്ല; റേഷൻ കടകളിൽ മോദി ചിത്രം വെക്കില്ല’; മുഖ്യമന്ത്രി

റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കേന്ദ്രം നിർദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിതത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുളള കവറുകൾ വിതരണം ചെയ്യണം തുടങ്ങിയവയാണ് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങൾ. കേന്ദ്ര സർക്കാർ…

Read More

‘ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു; എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു’: രേവതി

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പല താരങ്ങൾക്കെതിരെയും ചില കോണുകളിൽ നിന്ന് ആക്രമണം നടക്കുന്നുണ്ട്. എന്നാൽ, ഇതിനു ശേഷവും പലരും ഇത് പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ നടി രേവതിയാണ് ഇത്തരത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്ന് രേവതി പറയുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്ന് രേവതി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അയോധ്യയിൽ പ്രതിഷ്ഠിച്ച രാമന്റെ ചിത്രത്തോടൊപ്പമാണ് രേവതി കുറിപ്പ് പങ്കുവച്ചത്. ഇന്നലെ ഒരു…

Read More

ആദ്യമായി മകളുമായി പൊതുവേദിയിൽ കിം ജോങ് ഉൻ; ചിത്രം പുറത്തുവിട്ടു

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആദ്യമായി ലോകത്തിന് മുന്നിൽ മകളുമായി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻറെ വിക്ഷേപണത്തിനാണ് കിം മകൾക്കൊപ്പം എത്തിയത്. ഉത്തരകൊറിയയുടെ വാർത്ത ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) യാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങളിൽ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അത് വിക്ഷേപിക്കുന്ന മൊബൈൽ ലോഞ്ച് പ്ലാറ്റ്ഫോമിൽ സ്ഥാപിക്കപ്പെട്ടതും, കിം ജോങ് ഉൻ ഒരു പെൺകുട്ടിയുമായി കൈകോർക്കുന്നതായി കാണുന്നുണ്ട്. കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഹ്വാസോങ്-17…

Read More