
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; ഗൂഗിളില്‍ നിന്നെന്ന പേരിലുള്ള ഇമെയില്‍ ഓപ്പണ്‍ ചെയ്യരുത്
പുതിയതും അത്യന്തം അപകടകരവുമായ സൈബർ ആക്രമണത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്. ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സൈബർ ആക്രമണം. സുരക്ഷാ പരിശോധനകൾ മറികടക്കുന്ന ഫിഷിംഗ് ക്യാംപയിനിലൂടെ സ്വീകർത്താക്കളെ കബളിപ്പിച്ച് അക്കൗണ്ട് ക്രെഡൻഷ്യലുകൾ കൈക്കലാക്കുന്ന പുതിയ തട്ടിപ്പിന്‍റെ ചുരുളഴിക്കുന്നതാണ് ഈ മുന്നറിയിപ്പ്. ഗൂഗിൾ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വരുന്നതായി തോന്നുന്ന ഇമെയിലുകൾക്ക് മറുപടി നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഉപയോക്താക്കളോട് ഗൂഗിൾ അഭ്യർത്ഥിക്കുന്നു. ഈ ഗുരുതര സൈബര്‍ തട്ടിപ്പ് പുറംലോകം അറിയുന്നത് സോഫ്റ്റ്‌വെയർ ഡെവലപ്പർ നിക്ക് ജോൺസൺ…