മാടായി കോളേജ് നിയമന വിവാദം; നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കണ്ണൂർ മാടായി കോളേജ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക്. എം കെ രാഘവൻ ചെയർമാനായ കോളേജിലെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്ക. കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ്‌ പ്രവർത്തകരാണ് ഹർജി നൽകിയത്. രാഘവന്റെ ബന്ധുവിന്റേത് ഉൾപ്പെടെ നാല് നിയമനങ്ങൾ റദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ബന്ധുവായ സിപിഎം പ്രവർത്തകന് എം കെ രാഘവൻ എംപി നിയമനം നൽകിയെന്നാരോപിച്ച് കോൺഗ്രസ്‌ പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി…

Read More

കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിൽ ഇടപെടൽ തേടി ഹൈക്കോടതിയിൽ ഹർജി

കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിൽ ഇടപെടൽ തേടി ഹൈക്കോടതിയിൽ ഹർജി. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഉത്സവ ചടങ്ങിന്റെ പവിത്രത കളങ്കപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകനായ വിഷ്ണു സുനിലാണ് ഹർജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ചാണ് വിവാദം. സിപിഎം-ഡിവൈഎഫ്‌ഐ ചിഹ്നങ്ങളും കൊടികളും എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഗായകന്‍ അലോഷി ക്ഷേത്രോത്സവ വേദിയില്‍ ആലപിച്ച വിപ്ലവഗാനത്തോട് ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയ സംഘടനകള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. കടയ്ക്കല്‍…

Read More

വിജിലന്‍സ് പിടിച്ച 40 ലക്ഷം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി മാറ്റി വെച്ചു. ഈ മാസം നാലിലേക്കാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഹര്‍ജി മാറ്റിയത്. അതേസമയം  പണപ്പിരിവിൽ  കോടതി സംശയം പ്രകടിപ്പിച്ചു. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടിൽപ്പെട്ട പണമാണെന്നാണ് ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു.  തെരെഞ്ഞെടുപ്പിന് രസീത് വച്ച് 10,000 രൂപ വരെയല്ലെ  പിരിക്കാന്‍ അനുമതിയെന്ന് ഷാജിയോട്  കോഴിക്കോട്…

Read More