ആശമാർക്ക് സാമ്പത്തിക പിന്തുണ നൽകാനൊരുങ്ങി പെരുവയൽ പഞ്ചായത്ത്; തനത് ഫണ്ടിൽനിന്ന് 2000 രൂപ നൽകാൻ പദ്ധതി

ആശവർക്കർമാർക്ക് സാമ്പത്തിക പിന്തുണ നൽകാനൊരുങ്ങി കോഴിക്കോട് പെരുവയൽ പഞ്ചായത്ത്. ആശമാർക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് ഒരു നിശ്ചിത തുക നൽകുന്ന പദ്ധതി പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശമാർ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് ഭരിക്കുന്ന പെരുവയൽ പഞ്ചായത്തിന്റെ ഈ നടപടി. ആശമാർക്ക് മാസത്തിൽ 2000 രൂപ അധിക വേതനം നൽകാനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ പഞ്ചായത്തിന് തീരുമാനമെടുക്കാൻ സാധിക്കൂ. അനുമതി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും….

Read More