ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം: രമേശ് ചെന്നിത്തല

മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ…

Read More

അറബ് രാജ്യങ്ങളിൽ പാർപ്പിട സൗകര്യം; ഗാസ അമേരിക്ക ഏറ്റെടുത്താൽ പലസ്തീൻ ജനതക്ക് അവകാശമുണ്ടാകില്ല: ട്രംപ്

ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും വിഷയത്തിൽ പ്രതികരണവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം. ഗാസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.  ഇന്ന് പ്രസിഡന്‍റ് ട്രംപ് ജോര്‍ഡൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാൻ ട്രംപ് ആവശ്യപ്പെടും….

Read More

റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം; ഏകദേശം 10,000 വിശിഷ്ടാതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്

രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. രാഷ്ട്രനിർമാണത്തിൽ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ്…

Read More

കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവന്നു; നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ കരുണാകരനെ ഓർമ്മിക്കും: കെ.മുരളിധരൻ

വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ കരുണാകരനെ ഓർമ്മിക്കുമെന്ന് കെ മുരളീധരൻ. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ കരുണാകരനെന്ന് കെ മുരളീധരൻ അനുസ്മരിച്ചു. കെ കരുണാകരൻ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരൻ ജീവിച്ചിരുന്നപ്പോൾ പച്ച തൊടാതിരുന്ന ചില ശക്തികൾ നഗര ഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത്…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; നിർണായക സമയത്ത് ​ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല

കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്‍റെ വോട്ടെടുപ്പിൽ നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കൾ വിട്ടു നിന്നതിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. ഗഡ്കരി അടക്കം 20 ബിജെപി എംപിമാരാണ് ലോക്സഭയിലെ വോട്ടെടുപ്പിന് എത്താതിരുന്നത്. ബില്ല് പരിഗണിക്കാൻ സംയുക്ത പാർലമെന്‍ററി സമിതിയെ ശൈത്യകാല സമ്മേളനം തീരും മുമ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. 467 എംപിമാരാണ് ഇന്നലെ ആകെ പാർലമെന്റിൽ ഉണ്ടായിരുന്നത്. അതിൽ 260ന് അടുത്ത് എംപിമാർ ബില്ലിനെ പിന്തുണച്ചു. ബില്ല് പാസാകുന്നതിന് പര്യാപ്തമായ സംഖ്യ…

Read More

ഷു​ഗർ ഉള്ളവരാണോ?; ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കാം

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം. 1. വെള്ളക്കടല ഫൈബര്‍ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. കൂടാതെ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ വെള്ളക്കടല വേവിച്ച് സ്നാക്കായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. മഗ്നീഷ്യം, ഫോളേറ്റ്, അയേണ്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ വെള്ളക്കടല എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ…

Read More

‘കേരളത്തോടുളള ക്രൂരമായ അവ​ഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് നൽകും’; എം ബി രാജേഷ്

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. കേരളത്തോടുളള ക്രൂരമായ അവ​ഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങൾ ബിജെപിക്ക് നൽകുമെന്ന് എംബി രാജേഷ് പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാൻ കേന്ദ്രം കാത്തിരിക്കുകയായിരുന്നു. കേന്ദ്രം പിന്നിൽ നിന്ന് കുത്തുമ്പോൾ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് എന്നും എംബി രാജേഷ് പറഞ്ഞു. സർക്കാർ രാഷ്ട്രീയമായും നിയമപരമായും എല്ലാ സാധ്യതകളും നോക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. വയനാടിനുള്ള കേന്ദ്രത്തിന്‍റെ ദുരന്ത സഹായം ഇനിയും വൈകുമെന്ന വിവരമാണ് പുറത്തുവരുന്നത്. കേരളത്തിന്…

Read More

ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരിൽ അൽഷിമേഴ്‌സ് സാധ്യത കുറവ്; പഠനം

ഒന്നിലധികം ഭാഷകൾ സംസാരിക്കാനും, പെട്ടെന്ന് ഏത് ഭാഷയും പഠിച്ചെടുക്കാനുള്ള ഒരു കഴിവും മലയാളികൾക്ക് ഉണ്ടെന്നാണ് പൊതുവെ പറയുന്നത്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് കുടിയേറി അവിടെ വളരെ പെട്ടെന്ന് പൊരുത്തപ്പെടാറുണ്ട് മലയാളികൾ. നിങ്ങളും പുതിയ ഭാഷകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇതാ ഒരു സന്തോഷവാർത്ത, ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരിൽ അൽഷിമേഴ്‌സ്,ഡിമെൻഷ്യ പോലെയുള്ള മസ്തിഷ്‌ക സംബന്ധിയായ അസുഖങ്ങൾ വരാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ആൻഡ് കമ്മ്യൂണിക്കേഷൻ സയൻസസ് ആൻഡ്…

Read More

‘മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല’; പി.എം.എ സലാം

മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല എന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി. നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം. ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല. വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്. അതിൽ…

Read More

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; നല്ല സ്ഥലം കിട്ടുമ്പോൾ പ്രിയങ്കയും പോകും: സത്യൻ മൊകേരി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. മണ്ഡലത്തിലെ ഒരു വിഷയത്തിലും രാഹുല്‍ ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ഗാന്ധി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പിന് കാരണം രാഹുല്‍ ഗാന്ധിയാണ്. വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ…

Read More