പി.സി ജോർജിന്റെ ആരോഗ്യപ്രശ്‌നം അറിഞ്ഞത് കേസുണ്ടായതിനാൽ; പരാതിക്കാരന് നന്ദി: ഷോൺ ജോർജ്

പി.സി ജോർജിനെതിരെ കേസ് കൊടുത്തവരോട് നന്ദിയുണ്ടെന്ന് മകൻ ഷോൺ ജോർജ്. കേസ് ഇല്ലായിരുന്നെങ്കിൽ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്നും ഷോൺ പറഞ്ഞു. പി.സി ജോർജിന് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം. മകനെന്ന നിലയിൽ പരാതിക്കാരോട് നന്ദിയുണ്ട്. ഒരിക്കലും ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ മര്യാദക്ക് പോകുന്ന ആളല്ല തന്റെ അപ്പൻ. കേസില്ലായിരുന്നെങ്കിൽ അറിയാതെ പോകുമായിരുന്ന ഒരു കാർഡിയാക് പ്രോബ്ലം കൃത്യമായി മനസ്സിലാക്കാനും കേരളത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സ ലഭിക്കാനും കാരണമായത് കേസ് നൽകിയതുകൊണ്ടാണെന്നും ഷോൺ പറഞ്ഞു….

Read More

രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചന; പി സി ജോർജിനെ സർക്കാർ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രന്‍

മുതിർന്ന നേതാവ് പി സി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പിസി ജോർജിനോട് പെരുമാറിയത്. ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും പൊലീസ് എടുത്തിരുന്നില്ല. നിരവധി മുസ്ലിം മതനേതാക്കൾ ഹിന്ദു, ക്രിസ്ത്യൻ വിശ്വാസങ്ങൾക്കെതിരെ…

Read More

മതവിദ്വേഷ പരാമർശം; പി സി ജോർജ് കോടതിയില്‍ കീഴടങ്ങി

ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിലെത്തിയത്. പി സി ജോർജിന്‍റെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോര്‍ജിന്റെ…

Read More