എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ; ശരദ് പവാറിന് രാജിക്കത്ത് കൈമാറി

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന…

Read More

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ പി.സി ചാക്കോ കടുത്ത അതൃപ്തിയിൽ ; എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പ്രതികരണം

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ കടുത്ത അതൃപ്തിയിൽ. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ നേതാക്കളോട് പറഞ്ഞു. പാർട്ടിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വർക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. മന്ത്രിമാറ്റത്തിൽ പി.സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രൻ ആരോപിച്ചിരുന്നു. തുടക്കത്തിൽ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട്…

Read More

അച്ചടക്ക നടപടി തുടരും; രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് പി.സി ചാക്കോ

സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ ആവശ്യം തളളി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. രാജൻ മാസ്റ്റർ നടത്തിയത് വിമത പ്രവർത്തനമാണെന്നും അച്ചടക്ക നടപടി  അങ്ങനെ തന്നെ തുടരുമെന്നും ചാക്കോ വ്യക്തമാക്കി. സസ്പെൻഷൻ കൊണ്ട് പാർട്ടിയിൽ ഒന്നും സംഭവിക്കില്ല. എ.കെ ശശീന്ദ്രനും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ചയാക്കരുതെന്നും രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന മന്ത്രിയുടെ പരസ്യ പ്രസ്താവയിൽ പിസി ചാക്കോ പറ‌ഞ്ഞു. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. മന്ത്രിമാറ്റത്തെ…

Read More

വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കം; പി.സി. ചാക്കോ മുഖ്യമന്ത്രിയെ കണ്ടു

വനംമന്ത്രി എ.കെ. ശശീന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പി.യിൽ നീക്കങ്ങൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ഇക്കാര്യങ്ങൾ സംസാരിച്ചു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാണ് പാർട്ടി നീക്കം. എന്നാൽ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാൽ എം.എൽ.എ. സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രൻ. തോമസ് കെ. തോമസിനെ ഒരുവർഷത്തേക്കെങ്കിലും മന്ത്രി പദവിയിൽ നിർത്തണമെന്ന് എൻ.സി.പി.യുടെ പല ജില്ലാ ഭാരവാഹികളും ആവശ്യമുയർത്തിയിട്ടുണ്ട്. എന്നാൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ എം.എൽ.എ. സ്ഥാനവും ഒഴിയുമെന്ന എ.കെ. ശശീന്ദ്രന്റെ നിലപാട് പാർട്ടിയെ തലവേദനയിലാക്കുന്നു….

Read More

‘കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടായി, കേന്ദ്രം ഫണ്ട് തരാത്തതാണ് കാരണം’; പി.സി ചാക്കോ

സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ എൻസിപി കോൺഗ്രസിൽ ലയിക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. മഹാരാഷ്ട്രയിൽ വൻ വിജയമാണ് എൻസിപിക്കുണ്ടായതെന്നും പി.സി.ചാക്കോ പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ, ഭരണവിരുദ്ധ വികാരത്തിന് കാരണം കേന്ദ്രം ഫണ്ട് തരാത്തതാണെന്ന് ചാക്കോ വ്യക്തമാക്കി. കേന്ദ്രം ഫണ്ട് തരാത്തതിനാൽ ക്ഷേമ പെൻഷൻ മുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സിപിഐ വിമർശിച്ചെന്ന് പറയുന്നതെല്ലാം മാധ്യമ വാർത്തകൾ മാത്രമാണ്. സിപിഐ ജില്ലാ കമ്മിറ്റികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കഴിയുന്ന ശക്തിയാണ് യുഡിഎഫെന്ന്…

Read More

എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടും പി സി ചാക്കോ

 പി സി ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷനായി വീണ്ടുംതെരഞ്ഞെടുക്കപ്പെട്ടു. എ കെ ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ് കെ തോമസ് എംഎൽഎ പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാൻ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തിൽ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. പി ജെ കുഞ്ഞുമോൻ ആണ് ട്രഷറർ. തെരഞ്ഞെടുപ്പ് നടപടികളിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നിന്നുള്ള നേതാവ് എൻ എ മുഹമ്മദ്…

Read More