ബില്ല് അടച്ചില്ല; വൈക്കത്ത് മോട്ടോർ വാഹന ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന്‍റെ വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ആരോപിച്ചാണ് ഫ്യൂസ് ഊരിയത്. ഇന്ന് രാവിലെ വൈക്കം കെഎസ്ഇബി അധികൃതരെത്തിയാണ് ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ചു. ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഇരുട്ടിലായി. അതേസമയം ബില്ലടച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More

പി.വി. അന്‍വറിന് സി.പി.ഐയുടെ വക്കീല്‍ നോട്ടീസ്

സി.പി.ഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് വക്കീല്‍ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയും സി.പി.ഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്.എസ്. ബാലുവാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അന്‍വര്‍ ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ വാർത്തസമ്മേളനത്തില്‍ സി.പി.ഐ 2011ലും 2021ലും ഏറനാട് സീറ്റ് മുസ്‍ലിംലീഗിന് വിൽപന നടത്തിയതായി ആരോപിക്കുകയുണ്ടായി. 2011ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപക്ക് മുസ്‍ലിം ലീഗിന് വിറ്റു എന്നായിരുന്നു ഉന്നയിച്ച ആരോപണം. അടിസ്ഥാനരഹിതവും,…

Read More

‘നിങ്ങൾ വേവലാതിപ്പെടണ്ട’, നോട്ടീസ് വരട്ടെ; മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

മാസപ്പടി വിഷയത്തിൽ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്.  കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിർദേശമുണ്ടായത്.  ‘മാധ്യമ പ്രവർത്തകർ സാധാരണ രീതിയിൽ റിപ്പോർട്ട് ചെയ്യണം. നിങ്ങൾ ആരെയെങ്കിലും കരിങ്കൊടി കാണിക്കാൻ കൊണ്ടുവന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ നടന്നത് പ്രത്യേകം അന്വേഷിക്കട്ടെ. മാധ്യമ…

Read More

പോളിസികളിൽ മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്; ചാറ്റ് ബാക്കപ്പിനും ഇനി പണം വേണം

പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും മാറ്റം വരുത്തി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തു. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, Googleഡ്രൈവിലെ WhatsAp ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ബാക്കപ്പുകൾക്കായി പരിധിയില്ലാത്ത സംഭരണം ​എന്ന സംവിധാനമാണ് കമ്പനി മാറ്റിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഇക്കാര്യം ബാധകമാണ്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ സാധാരണ ഉപയോക്താക്കൾക്കും ഇത് നടപ്പിലാക്കും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഗൂഗിളിന്റെ 15…

Read More

ഒമാനിൽ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ചുമത്തും

ഒമാനിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ പിഴ ഈടാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് ഒരു തൊഴിലാളിക്ക് 100 റിയാൽ എന്ന രീതിയിൽ പ്രതിമാസം പിഴ ചുമത്തും. എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാർക്ക് ശമ്പളം നൽകണം. എന്നാൽ, ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാവുന്നതാണ്. 2022-ൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിനു ലഭിച്ച 24,000 ലേബർ പരാതികളിൽ 13,000-ലധികം പരാതികൾ വേതനം സംബന്ധിച്ചാണ്.

Read More