ലോകത്തെ ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യത്ത് പോകാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ട് വേണ്ട..!
നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്. എല്ലാ രാജ്യങ്ങളിലും പാസ്പോർട്ടില്ലാതെ പോവാനാവില്ല. ഇന്ത്യൻ പൗരന്മാർക്ക് ചില രാജ്യങ്ങളിൽ പാസ്പോർട്ടില്ലാതെ സഞ്ചരിക്കാം. നമ്മുടെ അയൽ രാജ്യങ്ങളായ ഭൂട്ടാനിലും നേപ്പാളിലും സഞ്ചരിക്കാൻ പാസ്പോർട്ട് ആവശ്യമില്ല. പാസ്പോർട്ടോ വീസയോ ഇല്ലാതെ കൈയും വീശി ഈ രാജ്യങ്ങളിൽ ചെന്ന് കാഴ്ചകൾ കാണാം. ഈ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ കാരണമാണ് പാസ്പോർട്ടില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്. …