എലപ്പുള്ളിയില്‍ മദ്യക്കമ്പനിക്കുള്ള അനുമതി റദ്ദാക്കണം; യുഡിഎഫ്, ബിജെപി പ്രമേയങ്ങള്‍ പാസാക്കി പഞ്ചായത്ത്

മദ്യനിർമാണ കമ്പനിക്ക് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ച് യുഡിഎഫും ബി ജെ പിയും. എട്ടിനെതിരെ 14 വോട്ടുകൾക്ക് രണ്ട് പ്രമേയവും പാസായി. യുഡിഎഫും ബിജെപിയും പ്രമേയത്തെ പിന്തുണച്ചു. എട്ട് സിപിഎം അംഗങ്ങൾ പ്രമേയത്തെ എതിർത്തു. ഭരണസമിതിയും ബിജെപിയും വികസനത്തിന് എതിര് നിൽക്കുന്നുവെന്നും സി പി എം ആരോപിച്ചു.  സർക്കാർ പദ്ധതി നടത്തുന്നത് ചട്ടലംഘനം നടത്തിയെന്നാണ് പ്രമേയം.  ജലം ഊറ്റുന്ന കമ്പനിക്ക് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതി,കുടിവെള്ളം എന്നിവയ്ക്ക് ആഘാതമാകുന്ന പദ്ധതി…

Read More

ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡൗൺലോഡ് ചെയ്യാം; ഡിജിറ്റൽ ലൈസൻസിന് 200 രൂപ ഫീസെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതി. പ്രിന്‍റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.  ഇന്ത്യയിൽ ഡിജിറ്റൽ ലൈസൻസ് ഏർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ ലൈസൻസിന് 200 രൂപ സർവീസ് ചാർജ് ഏർപ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സർക്കാർ…

Read More

താമരശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തില്‍ അനുഭപ്പെടുന്നത്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ബ്ലോക്ക് പതിവായിരുന്നു. ഇതിന് പുറമെ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ വാഹന യാത്രക്കാരുടെ ലൈന്‍ ട്രാഫിക് പാലിക്കാതെയുള്ള  മറികടക്കലും ചുരത്തില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്.  പൂര്‍ണമായും ഗതാഗതം നിലയ്ക്കുന്നതിലേക്ക്…

Read More

8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം

എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അം​ഗീകരിച്ചാണ് മന്ത്രിസഭ യോ​ഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എപ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി…

Read More

ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എഴുതിവച്ച വിദ്യാർത്ഥികൾ പാസായെന്ന് പരാതി; സംഭവം യുപിയിൽ

ഉത്തര പേപ്പറിൽ ജയ് ശ്രീറാം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പരീക്ഷയിൽ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാ‌ഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടർന്ന് മൂല്യ നിർണയം നടത്തിയ ഡോ. വിനയ് വർമ, മനീഷ് ഗുപ്ത എന്നീ പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്. Pharmacy as a career എന്ന പേപ്പറിലെ ഉത്തരത്തിനിടയ്ക്ക് ജയ് ശ്രീറാം എന്ന് എഴുതി വെച്ചിരിക്കുന്നതിന്റെയും ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യ,…

Read More