വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമാകരുത്; സിപിഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല: വി.ഡി സതീശൻ

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  സിപിഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാര്‍ഥ്യ ബോധമില്ലാത്ത കണക്കുകള്‍ ആവര്‍ത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്നു വര്‍ഷം കൊണ്ട് തുടങ്ങിയ 3 ലക്ഷം സംരംഭങ്ങളുടെ പൂര്‍ണപട്ടിക പുറത്തുവിടണം. പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ…

Read More

പൊതു വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

പൊതു വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ സ്കൂളിന്‍റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ വേണം. അതിന് സ്കൂള്‍തല ആസൂത്രണം നടത്തണം. കുട്ടികളുടെ വായന എഴുത്ത് എന്നിവ ഉറപ്പാക്കണം. ഓരോ കുട്ടിയുടെയും…

Read More

സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഫെഫ്ക; ബി. ഉണ്ണികൃഷ്ണൻ

കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്കയെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പല തവണ ഫെഫ്കയ്ക്കു നേരേ ഉയർന്നിട്ടുണ്ട്. അവർക്കുള്ള മറുപടിയായി പറയുന്നു, സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങൾ, ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയുടെ തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009-ൽനിന്ന് ഈ വർഷത്തെ തൊഴിലാളി സംഗമത്തിലേക്കെത്തുമ്പോൾ സ്ത്രീപ്രാതിനിധ്യം വലിയ തോതിൽ വർധിച്ചു. ഫെഫ്കയിലെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീസാന്നിധ്യമുണ്ട്. ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും…

Read More

നവകേരള സദസിൽ പ്രതിപക്ഷം  പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് അഹമ്മദ് ദേവർകോവിൽ

നവകേരള സദസിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിക്കാൻ ഉള്ള അവസരമായിരുന്നു. അവർ പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സിനുള്ള ഫണ്ട്‌ കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണ്. സർക്കാരിന്റെ പണം ചിലവഴിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് അവർ സ്വകാര്യ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെ എസ് ആർ ടി സി യുടെ ബസ്സാണത്. നവകേരള സദസ്സ് കഴിഞ്ഞാൽ കെ എസ് ആർ ടി സി തന്നെ ആ ബസ്…

Read More