
ദുബൈ പാർക്കിങ് നിരക്കു വർധന ഇന്ന് മുതൽ
ദുബൈ എമിറേറ്റിലെ പാർക്കിങ് നിരക്കു വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഉയർന്ന ഫീസ് ഈടാക്കും. തിരക്കില്ലാത്ത മണിക്കൂറുകളിൽ നിരക്കിൽ മാറ്റമില്ല. ഞായറാഴ്ചളിൽ പാർക്കിങ് സൗജന്യമായി തുടരും. എല്ലാ പബ്ലിക് സോണുകളിലെയും പ്രീമിയം എന്നടയാളപ്പെടുത്തിയ സ്ഥലങ്ങളിലാണ് നിരക്കു വർധന വരുന്നത്. ഇവിടെ രണ്ടു തരം പാർക്കിങ് ഫീസാണ് ഇന്ന് മുതൽ ഈടാക്കുക. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ നിരക്കും തിരക്കില്ലാത്ത സമയത്ത് നിലവിലെ നിരക്കും. തിരക്കേറിയ സമയങ്ങളായി കണക്കാക്കുന്ന രാവിലെ എട്ടു മുതൽ പത്തു…