
ദുബൈ മാളിൽ ജൂലൈ മുതൽ പാർക്കിങ് ഫീസ്
ദുബൈ മാളിലെ പെയ്ഡ് പാർക്കിങ്ങിന്റെ നിയന്ത്രണം ജൂലൈ ഒന്നു മുതൽ ടോൾ ഗേറ്റ് ഓപറേറ്ററായ ‘സാലിക്’ ഏറ്റെടുക്കും. മാളിലെ ഗ്രാൻഡ് പാർക്കിങ്, സിനിമ പാർക്കിങ്, ഫാഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് സാലിക്കിന്റെ പാർക്കിങ് സംവിധാനങ്ങൾ സ്ഥാപിക്കുക. പ്രവൃത്തി ദിനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമാണ്. ശേഷം 20 മുതൽ 1000 ദിർഹം വരെ ഫീസ് ഈടാക്കും. വാരാന്ത്യങ്ങളിൽ ആദ്യ ആറ് മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും. തുടർന്നുള്ള ഓരോ മണിക്കൂറിനും ചാർജ് ഈടാക്കും. അതേസമയം സഅബീൽ, ഫൗണ്ടേൻ വ്യൂസ്…