
ഈദ് അവധി ദിനങ്ങളിൽ ദുബൈയിൽ പാർക്കിങ് സൗജന്യം
ദുബൈ എമിറേറ്റിൽ ഈദുൽ ഫിത്ർ അവധി ദിവസങ്ങളിൽ പൊതു പാർക്കിങ് സൗജന്യം. ബഹുനില പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) വാർത്തക്കുറിപ്പിൽ അറിയിച്ചു. ശവ്വാൽ ഒന്നു മുതൽ മൂന്നുവരെയാണ് ഈദ് അവധി ദിനങ്ങൾ. ശനിയാഴ്ച മാസപ്പിറവി കാണുകയാണെങ്കിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും, മാസപ്പിറവി കണ്ടില്ലെങ്കിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാണ് അവധി ലഭിക്കുക. ശവ്വാൽ നാല് (ബുധൻ അല്ലെങ്കിൽ വ്യാഴം) മുതൽ പാർക്കിങ് ഫീസ് വീണ്ടും ഈടാക്കിത്തുടങ്ങും പെരുന്നാളിനോടനുബന്ധിച്ച് ദുബൈ…