എറണാകുളത്ത് ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

എറണാകുളത്ത് ആനയിടഞ്ഞു. പറവൂരിൽ ട്രാൻസ്പോർട്ട് സ്റ്റാന്‍ഡിന് സമീപമാണ് ആനയിടഞ്ഞത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ആനയെ തളക്കാനായിട്ടില്ല. ആനപ്പുറത്ത് പാപ്പാനുണ്ട്.

Read More

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം; മകൻ ഗുരുതരാവസ്ഥയിൽ, സംഭവം കൊല്ലത്ത്

കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്‌കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജീവനൊടുക്കാൻ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി സ്റ്റാഫാണ്.

Read More