ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി; പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ട് പേർ രാജി വച്ച് സിപിഐഎമ്മിൽ ചേർന്നു

ആറ്റിങ്ങലിൽ ബിജെപിക്ക് തിരിച്ചടി. കരവാരം ഗ്രാമപഞ്ചായത്തിൽ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രാജിവച്ചു. വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് രാജിവച്ചത്. സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. കരവാരം പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നത്. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങളാണ് ബിജെപിക്കുളളത്. രണ്ട് പേർ രാജിവച്ചതോടെ ബിജെപി അംഗ സഖ്യ 7 ആയി കുറഞ്ഞു. ബി.ജെ.പിയിലെ ആഭ്യന്തര തർക്കമാണ് പാർട്ടിവിടാൻ കാരണം. ആറ്റിങ്ങലിൽ ബിജെപി ഭരിക്കുന്ന ഏക…

Read More

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൊന്നക്കേസ്; 2 പ്രതികള്‍ കൂടി പിടിയില്‍

കൊല്ലത്ത് കുടംബ തര്‍ക്ക മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും  മുസ്സമ്മലുമാണ് അറസ്റ്റിലായത്. പാലക്കാട് മണ്ണാര്‍ക്കാട് ഒളിത്താവളത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. തേവലക്കര സ്വദേശി മുഹമ്മദ് ഷായെയും യൂസുഫിനെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. പിടിയിലായവരെല്ലാം ബന്ധുക്കളാണ്.  പാലോലികുളങ്ങര ജമാഅത്ത് ഓഫീസില്‍ വച്ച് കുടുംബ തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ…

Read More

കൊല്ലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലത്ത് മധ്യസ്ഥ ചർച്ചക്കിടെ സംഘർഷത്തിൽ മർദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേൽ. മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്നാണ് എഫ് ഐ ആർ. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിച്ചുവെന്നും…

Read More

കൊല്ലത്ത് മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മർദ്ദനമേറ്റ് മരിച്ചു

കുടുംബവഴക്ക് പരിഹരിക്കാനെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഘർഷത്തിൽ മർദ്ദനമേറ്റ് മരിച്ചു. കൊല്ലം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ സലീം മണ്ണേൽ (60) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. വിശദമായ അന്വേഷണത്തിൽ കാര്യങ്ങൾക്ക് വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂർ പഞ്ചായത്തിൽ എൽഡിഎഫ്…

Read More