കുരിശിന്റെ വഴി തടഞ്ഞ സർക്കാർ നടപടിയില്‍ വ്യാപക പ്രതിഷേധം; അതൃപ്തി പരസ്യമാക്കി ലത്തീന്‍ സഭ

ഡല്‍ഹിയില്‍ കുരിശിന്റെ വഴി തടഞ്ഞ സർക്കാർ നടപടിയില്‍ വ്യാപക പ്രതിഷേധം. അതൃപ്തി തുറന്ന് പറഞ്ഞ് ലത്തീന്‍ സഭയും രം​ഗത്തു വന്നു. ആശങ്കയുളവാക്കുന്ന നടപടിയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പേരേര ഒരു മാധ്യമത്തോട് പ്രതികരിച്ചു. രാജ്യത്ത് അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകൾ ഉണ്ടാകുന്നു. മതസാഹോദര്യം കാത്തുസൂക്ഷിക്കാന്‍ കേരളത്തിലും ജാഗ്രത വേണം. പൗരന്റെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ക്രൈസ്തവരുടെ ആത്മവീര്യം നഷ്ടപ്പെടുത്തുന്നുവെന്നും ഫാദർ യൂജിൻ പേരേര പറഞ്ഞു. ഡൽഹി സേക്രഡ് ഹാർട്ട് പള്ളിക്ക് കുരുത്തോല…

Read More

ഇന്ന് ഓശാനപ്പെരുന്നാൾ; ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശുദ്ധവാരാചരണത്തിനു തുടക്കമായി

യേശുക്രിസ്തുവിൻറെ ജറുസലേം പ്രവേശനത്തിൻറെ സ്മരണകളുണർത്തി ഇന്ന് ഓശാനപ്പെരുന്നാൾ. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുകയാണ്. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും വചന സന്ദേശവും ഉൾപ്പെടെയുള്ള ശുശ്രൂഷകളുണ്ടാകും. യേശുദേവന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരാചരണത്തിന് ഇതോടെ തുടക്കമായി. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു കൂടിയാണു ക്രൈസ്തവ സമൂഹം പ്രവേശിക്കുന്നത്. കേരളത്തിലെ ദേവാലയങ്ങളിലെല്ലാം ഓശാനപ്പെരുന്നാളിൻറെ ഒരുക്കങ്ങൾ…

Read More