
ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് ലബനൻ; തിരിച്ചടിയുമായി ഇസ്രയേൽ
ഇസ്രയേൽ പലസ്തീൻ യുദ്ധം തുടരുന്നതിടെ ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് ലബനൻ. ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലബനോൻ സായുധ സംഘമായ ബിസ്ബുല്ല രംഗത്തത്തി. നഹർയ്യ പട്ടണത്തോട് ചേർന്ന സ്തൂല എന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിറകെ ലബനൻ അതിർത്തിയിൽ ഇസ്രയേൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരിച്ചടിയായി ലബനനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റുകളാണ് അയച്ചത്. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും വെടിവെച്ചിടുമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്….