വിവാദ പ്രസംഗം: പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ഒഴിവാക്കി. കോഴിക്കോട് മുസ്ലിം ലീഗ് സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടകൻ ശശി തരൂരായിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ നൂറു വാർഡുകളിലായി പ്രവർത്തിക്കുന്ന 32 മുസ്‌ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവർമെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്ട് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രയേലിന്റെ കൂട്ടക്കുരുതിയെ അപലപിച്ചും മുസ്ലിം…

Read More

അൽ അഖ്സ പള്ളിയിലേക്കുള്ള വഴി അടച്ച് ഇസ്രയേൽ; പ്രവേശനം ജൂതർക്ക് മാത്രം

അൽ അഖ്സ പള്ളിയിലേക്കുള്ള വഴികൾ ഇസ്രായേൽ അടച്ചു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു.പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. ഇപ്പോൾ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം ഇസ്രായേൽ അടച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. അധിനിവേശ വെസ്റ്റ്ബാങ്കിൽ പലയിടത്തും ഇത്തരത്തിൽ ഇസ്രായേൽ വഴി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‍ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ,…

Read More

‘ഇസ്രായേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട, എന്നും പലസ്തീൻ ജനതക്കൊപ്പം’; ശശി തരൂർ

ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്നാണ് ശശി തരൂരിന്റെ വിശദീകരണം. എൻറെ പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു. അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി…

Read More

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാറാലിയുമായി മുസ്ലിം ലീഗ്; ശശി തരൂർ എം.പി മുഖ്യാതിഥി

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി മുസ്ലിം ലീഗ്. ഈ മാസം 26ന് കോഴിക്കോടാണ് റാലി നടത്തുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി മുഖ്യാതിഥി ആയി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘ ദേശീയ തലത്തില്‍ ശ്രദ്ധിക്കപെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി….

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ്; ഇന്ത്യക്കാരനായ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ബഹ്റൈനിൽ ജോലി ചെയ്തിരുവന്ന ഇന്ത്യക്കാരനായ ഡോക്ടറെ സ്വകാര്യ ആശുപത്രി മാനേജ്മെൻറ് പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടറെയാണ് ഇസ്രായേലിനെ അനുകൂലിച്ചും പലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റിട്ടതിന് പിരിച്ചുവിട്ടത്. പോസ്റ്റിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചു. ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാൽ നിയമനടപടി സ്വീകരിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി…

Read More

പലസ്തീനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്; ഏഷ്യൻ വംശജൻ അറസ്റ്റിൽ

സാമൂഹ മാധ്യമത്തിൽ പലസ്തീനെതിരെ പോസ്റ്റിട്ട പ്രവാസിയെ ബഹ്റൈൻ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനാണ് അറസ്റ്റിലായതെന്ന് ‎ ഇലക്‌ട്രോണിക് സെക്യൂരിറ്റി ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു. സാമൂഹിക സുരക്ഷയെ ബാധിക്കുന്നതും മതപരമായ അവഹേളന സ്വഭാവത്തിലുള്ളതുമാണ് എക്സ് മാധ്യമത്തിലിട്ട പോസ്റ്റെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

Read More

ഗാസയിലെ ജനങ്ങൾക്ക് 100 മില്യൺ ഡോളർ നൽകും; തീരുമാനം ജി.സി.സി മന്ത്രിതല സമിതി സമ്മേളനത്തിൽ

യുദ്ധത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ജിസിസി. ഗാസയിലെ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി മന്ത്രിതല സമിതി 100 മില്യൺ ഡോളർ നൽകും. ഗാസ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്‌കത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 43ആം സമ്മേളനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി മന്ത്രിതല സമിതി ഊന്നൽ നൽകും….

Read More

താൻ പലസ്തീനൊപ്പമെന്ന് മുൻ മന്ത്രി കെ.കെ ശൈലജ; യുദ്ധത്തടവുകാരെ വെച്ച് വിലപേശുന്ന ഹമാസ് നിലപാടിനോട് യോജിപ്പില്ലെന്നും കെ.കെ ശൈലജ

ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രി കെ.കെ. ശൈലജ. താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. എന്നാൽ ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാല്‍, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള…

Read More

ഇസ്രയേൽ പലസ്തീൻ യുദ്ധം; കുവൈത്ത് വിദേശകാര്യ മന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

പലസ്തീൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ശുക്രിയുമായി ഫോണിൽ സംസാരിച്ചു. ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ച ഈജിപ്ത് വിദേശകാര്യമന്ത്രി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗാസയിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഇസ്രായേൽ ആക്രമണം തടയുന്നതിനും, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തു

Read More

അവസാനമില്ലാതെ ഇസ്രയേൽ ഹമാസ് യുദ്ധം; മരണ സംഖ്യ ഉയരുന്നു

ഇസ്രായേൽ- ഹമാസ് യുദ്ധം നാൾക്കുനാൾ കൊടുംമ്പിരി കൊള്ളുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഗാസയിൽ മരണസംഖ്യ 2329 ആയി. അതിനിടെ ഗാസ അതിർത്തിയിൽ കൂടുതൽ കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളുമായി ഇസ്രായേൽ സൈന്യം വൻ യുദ്ധസന്നാഹത്തിലാണ്. ടെൽ അവീവിന് നേരെ ഹമാസ് മിസൈൽ ആക്രമണം നടത്തി. അതേ സമയം ഗാസയിലെ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും എത്തിക്കണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലായം അഭ്യർത്ഥിച്ചു. പ്രദേശത്ത് നിന്ന്‌ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ റഫയിലെ കുവൈത്ത് ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാനുള്ള…

Read More