
‘മന്ത്രിമാരുടെ പ്രസ്താവന അപകടകരം’; ഇസ്രായേലിനെ വിമർശിച്ച് യു.എ.ഇ
പലസ്തീൻ ജനതയെ പുറന്തള്ളാൻ ആഹ്വാനം ചെയ്ത് ഇസ്രയേൽ മന്ത്രിമാർ നടത്തിയ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. ഇസ്രയേൽ ധനകാര്യ മന്ത്രി ബിസാലിൽ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇതാമർ ബെൻ ഗിർ എന്നിവരാണ് ഗസ്സയെ അധിനിവേശം നടത്താനും കൈയേറ്റം നടത്തി ജനവാസകേന്ദ്രങ്ങൾ നിർമിക്കാനും ആവശ്യപ്പെട്ടത്. അപകടകരമായ പ്രസ്താവനയെ അപലപിച്ച യു.എ.ഇ, മേഖലയിൽ കൂടുതൽ അസ്ഥിരതയും ഭീഷണിയും സൃഷ്ടിക്കുമാറുള്ള എല്ലാ നടപടികളെയും തള്ളുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസ്സയിൽ അടിയന്തിരമായി രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് മാനുഷിക വെടിനിർത്തൽ നടപ്പിലാക്കണം….