
പാക് ഡ്രോണുകളെ പ്രതിരോധിച്ച ഇന്ത്യയുടെ ആകാശ് മിസൈലിനെ കുറിച്ചറിയാം
ആകാശ് മിസൈലുകളാണ് ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാനില്‍ നിന്ന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. തദ്ദേശീയമായി നിര്‍മിച്ച ആകാശ് മിസൈലുകള്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ കരുത്തായി മാറിയെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയില്‍ നിന്നും തൊടുത്തുവിടാവുന്ന മധ്യദൂര, ഉപരിതല – വ്യോമ മിസൈല്‍ എന്ന നിലയിലാണ് ആകാശിന്റെ രൂപ കല്‍പന. ഒന്നിലധികം ലക്ഷ്യങ്ങളെ ആന്തരീക്ഷത്തില്‍ വച്ച് തന്നെ ഭേദിക്കാന്‍ ആകാശ് മിസൈലിന് സാധിക്കും. അത്യാധുനിക സവിശേഷതകള്‍ അടങ്ങിയ ആകാശ് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കാര്യക്ഷമായി…