ഓപ്പറേഷൻ സിന്ദൂർ;നീതി നടപ്പായെന്ന് ഇന്ത്യ, പ്രതീക്ഷിച്ചിരുന്നെന്ന് ട്രംപ്

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നു പ്രതികരിച്ച് ഇന്ത്യൻ സൈന്യം. കരസേനയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്സിൽ പോസ്റ്റ് ചെയ്തു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ‘ഭാരത് മാതാ കി ജയ്’ എന്ന പോസ്റ്റിട്ടാണ് സൈന്യത്തെ അഭിനന്ദിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ജയ് ഹിന്ദ്, ജയ് ഹിന്ദ് കീ സേന’ എന്നു പ്രതികരിച്ചു. ഇന്ത്യയുടെ പ്രതികരണം പ്രതീക്ഷിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘ഇത് സംഭവിക്കുമെന്ന്…

Read More

പാകിസ്താൻ പൗരന്മാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി അമിത് ഷാ

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ കഴിയുന്ന പാകിസ്താൻ പൗരന്മാരെ തിരിച്ചയക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദേശം നൽകി.പാകിസ്താൻ പൗരന്മാരെ ഉടൻ തിരിച്ചയക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക നിർദേശം അയച്ചിട്ടുണ്ട്. ഇതിനായി ഓരോ സംസ്ഥാനവും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു. കേന്ദ്രം ഇതിനകം പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ കഴിയുന്നവർ ഏപ്രിൽ 27-നകം രാജ്യം വിടണം. മെഡിക്കൽ വിസയിൽ ഉള്ളവർക്ക് ഏപ്രിൽ…

Read More