പറഞ്ഞത് തെറ്റായിപ്പോയി, നാളെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും; നിലപാട് മയപ്പെടുത്തി എപദ്മകുമാര്‍

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം മയപ്പെടുത്തി എ പദ്മകുമാര്‍ രംഗത്ത്. പറഞ്ഞത് തെറ്റായിപ്പോയി. അതിന്‍റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമം ഇല്ല. കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടി ആണ് സിപിഎം. ബിജെപി നേതാക്കൾ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കണ്ട, മുതിർന്ന നേതാക്കളിൽ പലരും വിളിച്ചു. നാളെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Read More

ഒരു അപസ്വരവുമില്ല; പൂർണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും: പത്മകുമാറൊന്നും പാർട്ടിക്ക് പ്രശ്നമുള്ള കാര്യമല്ലെന്ന് എംവി ഗോവിന്ദൻ

 ആരോഗ്യകരമായ ചർച്ചയും സ്വയംവിമർശനവുമാണ് സമ്മേളന ദിവസങ്ങളിൽ നടന്നതെന്നും പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്കകത്ത് ഒരു അപസ്വരവുമില്ല. പൂർണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പത്മകുമാറൊന്നും പാർട്ടിക്ക് പ്രശ്നമുള്ള കാര്യമല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എംഎൽഎയുമായ എ പത്മകുമാർ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. പാർട്ടിയിൽ നിന്ന് ചതിവും വഞ്ചനയും അവഹേളനവും നേരിട്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതേത്തുടർന്നാണ്…

Read More

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറും കുടുംബവും അറസ്റ്റിൽ

കൊല്ലത്ത് ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.  പ്രതികളെ എ ആർ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പ്ലാൻ…

Read More