യുഡിഎഫും പി.വി അൻവറും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ; മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല

യുഡിഎഫും പി.വി അൻവറും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ. മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല. അൻവറിന്‍റെ ആവശ്യങ്ങളിൽ യുഡിഎഫിൽ ചർച്ച ചെയ്തശേഷം കോൺഗ്രസ് തീരുമാനം അറിയിക്കും. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്. യുഡിഎഫ് പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ അൻവർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിലെ ധാരണകൾ നേതാക്കൾ അൻവറിനെ തിരിച്ചും അറിയിച്ചു. പാർട്ടിയിലും യുഡിഎഫിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും കോൺഗ്രസ് നേതൃത്വം…

Read More

ഫോൺചോർത്തൽ: പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചു

ഫോൺ ചോർത്തൽ പി.വി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കേസ് തൊട്ടടുത്ത ദിവസം വീണ്ടും പരിഗണിക്കും. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്ഐആറിലുണ്ടായിരുന്നു.

Read More

അന്‍വര്‍ പറഞ്ഞത് ശുദ്ധ അസംബന്ധം; ഇത് കോടതിയോടുള്ള വെല്ലുവിളി; ലാവ്‌ലിന്‍ പരാമര്‍ശത്തില്‍ മറുപടിയുമായി എ കെ ബാലന്‍

ലാവ്‌ലിന്‍ കേസിലെ പിവി അന്‍വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലന്‍. അന്‍വര്‍ പറഞ്ഞത് ശുദ്ധഅസംബന്ധമാണ്. ഇത് കോടതിയോടുള്ള വെല്ലുവിളിയാണ്. അന്‍വര്‍ വായില്‍ തോന്നിയത് പറയുന്നത് ആര് വിചരിച്ചാലും തടയാന്‍ പറ്റില്ല. അന്‍വര്‍ ഉന്നയിക്കുന്ന ആരോപണം തെളിവില്ലാത്തതാണെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒന്ന് അന്‍വറിന് അറിയാമെന്ന് തോന്നുന്നില്ല. അതിന്റെ നാള്‍വഴികള്‍ ആദ്യം പഠിക്കണം. കേരളത്തിലെ സിബിഐ കോടതി എഫ്‌ഐആര്‍ റദ്ദ് ചെയ്ത കേസ് ആണിത്. അതിനെതിരായി യുഡിഎഫ് ബിജെപിയും…

Read More

ഡിഎംകെ യുടെ ഷാൾ അണിഞ്ഞ് സഭയിലെത്തി അൻവർ; പ്രതിപക്ഷ നിരയോട് ചേർന്ന് നാലാം നിരയിൽ ഇരിപ്പിടം

സർക്കാരിൽ നിന്നും നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പി.വി അൻവർ എംഎൽഎ. എസ്‌ഐടി അന്വേഷണം സത്യസന്ധമല്ലെന്നും ഡിജിപി നല്ല തീരുമാനമെടുക്കുന്നയാളാണെങ്കിലും അതിന് താഴെയുള്ള ഉദ്യോഗസ്ഥർ എഡിജിപിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു. നിയമസഭയിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോർട്ട് പൂഴ്ത്തി. പൂരംകലക്കലിലാണ് അജിത് കുമാറിനെ മാറ്റിയതെന്നും അൻവർ ചൂണ്ടിക്കാട്ടി. താൻ പറയുന്നതിൽ കളവില്ല. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചു. ഗവർണർക്ക്…

Read More

സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കും, ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്ന് പിവി അൻവർ

നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പിവി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പിവി അൻവർ പറഞ്ഞു. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും. ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കിൽ തറയിൽ ഇരിക്കാനാണ് തൻറെ തീരുമാനം. തറ അത്ര…

Read More

‘മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല’; മറുപടിയുമായി കെ.ടി ജലീല്‍

തനിക്കെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്നും എന്നും സ്വന്തം കാലിലെ നിന്നിട്ടുള്ളുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തംകാലിൽ നിൽക്കാൻ ശേഷി ഇല്ലാത്തത് കൊണ്ടാണ് ജലീൽ തനിക്കെതിരെ സംസാരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ജലീലിന്‍റെ കുറിപ്പ് മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല. കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി…

Read More

ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പുറത്തുവിട്ട് പി.വി.അൻവർ

പി.ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി പുറത്തുവിട്ട് പി.വി.അൻവർ എംഎൽഎ. ലൈംഗിക ആരോപണങ്ങളും അൻവർ ശശിക്കെതിരെ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശശി വിലയ സാമ്പത്തിക തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പർ വാങ്ങിവെക്കുന്നുണ്ടെന്നുമുള്ള ​ഗുരുതര ആരോപണങ്ങൾ അൻവർ ശശിക്കെതിരെ ‌നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇങ്ങനെ നമ്പർ വാങ്ങിവെക്കുന്നവരിൽ ചിലരോട് ശശി ശൃംഗാരഭാവത്തിൽ സംസാരിക്കും. ഇവരുടെ നമ്പർ കൈക്കലാക്കിയ ശേഷം കേസന്വേഷണത്തിന്റെ പേരിൽ എന്ന് വ്യാജേന ഫോണിൽ ബന്ധപ്പെടുമെന്നും ശശിക്കെതിരെ നൽകിയ പരാതിയിൽ…

Read More

അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; ലക്ഷ്യം മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കാനെന്ന് എ.കെ. ബാലൻ

ന്യുനപക്ഷ വിഭാഗങ്ങൾക്ക് ഏറെ സ്വീകാര്യനായ മുഖ്യമന്ത്രിയുടെ പ്രതിഛായ തകർക്കുകയാണ് പി.വി. അൻവറിന്റെ ലക്ഷ്യമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. മലപ്പുറത്ത് വോട്ടിങ് ശതമാനം കൂടാൻ കാരണം പിണറായി വിജയനാണ്. അദ്ദേഹം ആർ.എസ്.എസിന്റെ പ്രചാരകനാണ് എന്ന ആരോപണം വഴി മതനിരപേക്ഷ സമൂഹങ്ങളിലെ സി.പി.എമ്മിന്റെ ജനകീയത ഇല്ലാതാക്കാനാണ് ശ്രമം. യു.ഡി.എഫിന്റെ അജണ്ടയാണിത്. ഈ അജണ്ട നടപ്പാക്കാൻ കഴിഞ്ഞ എട്ടുവർഷമായി പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. അൻവർ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണ്. അൻവറിന്റെ പേരിന് ആരും എതിരല്ല, അൻവർ നിസ്‌കരിക്കുന്നതിനും എതിരല്ല. അദ്ദേഹത്തിന് പിന്നിൽ…

Read More

‘ഇത് ജനങ്ങൾ തന്നത്’, എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് അൻവർ; എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത് അയച്ചത്. ഭാവി പരിപാടികൾ അവിടെ വച്ച് തീരുമാനിക്കും. ഞാൻ മറ്റൊരു പാർട്ടിയിലേക്കും പോകില്ല. കോൺഗ്രസും സിപിഎമ്മും ലീഗും തമ്മിൽ നെക്സസ് ഉണ്ട്….

Read More

പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ എംഎൽഎ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനൽകി പി.വി അൻവർ എംഎൽഎ. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, ‌എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നത്. ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആർ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനൽകിയിരുന്നത്. ശശിക്കെതിരെ പരാതി എഴുതിനൽകിയിരുന്നില്ല. എഴുതിനൽകിയാൽ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ദൂതൻ മുഖേന ഇപ്പോൾ പി.വി അൻവർ…

Read More