അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റ്: പി. സരിൻ

പി.വി അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രൻ പി. സരിൻ. ‘യുഡിഎഫിലെത്താൻ അൻവർ ഏത് വഴിയും സ്വീകരിക്കും. സരിനാരാണ്, അൻവറാരാണ് എന്ന് ജനങ്ങൾക്ക് മനസിലായി. രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ പറഞ്ഞു. അതേസമയം പി. വി അൻവറിന്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വർഗീയ ശക്തികളെ പരാജയപെടുത്താൻ എല്ലാവരുടെ…

Read More

അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് തിരുവഞ്ചൂർ, പാലക്കാട്ടെ വിമർശനങ്ങൾ ഷാഫി പറമ്പിലിന്റെ തലയിൽ വെക്കുന്നത് ശരിയല്ല

പി വി അൻവർ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്‌കോപ്പുണ്ട്. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണ്. അൻവർ ഉപാധികൾ വെച്ച് മുന്നോട്ടുപോകരുത്. യുഡിഎഫിനൊപ്പം ചേർന്ന് സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട്…

Read More

ചേലക്കരയില്‍ എന്‍ കെ സുധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥി, അന്‍വര്‍ പിന്തുണയ്ക്കും

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍. പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പിന്തുണയോടെയാകും മത്സരിക്കുക.ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്നും ചേലക്കരയില്‍ വിജയം ഉറപ്പെന്നും എന്‍ കെ സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്നും സുധീര്‍ പറഞ്ഞു. ചേലക്കരയില്‍ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടന്‍ രമ്യയുടെ പേര് കോണ്‍ഗ്രസ്…

Read More

‘ഇത് ജനങ്ങൾ തന്നത്’, എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് അൻവർ; എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത് അയച്ചത്. ഭാവി പരിപാടികൾ അവിടെ വച്ച് തീരുമാനിക്കും. ഞാൻ മറ്റൊരു പാർട്ടിയിലേക്കും പോകില്ല. കോൺഗ്രസും സിപിഎമ്മും ലീഗും തമ്മിൽ നെക്സസ് ഉണ്ട്….

Read More

‘പൊലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്, അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന’; എടവണ്ണ കൊലപാതക കേസിൽ വെളിപ്പെടുത്തലുമായി അൻവർ

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ വീണ്ടും പ്രതികരണവുമായി എംഎൽഎ പി വി അൻവർ. എഡിജിപി ലോ ആൻഡ് ഓർഡർ ചുമതലയിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്…

Read More

കർമ്മ ന്യൂസിൽ പ്രതിപക്ഷ നേതാവിന് ഷെയറെന്ന് അൻവർ; ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ

പ്രതിപക്ഷ നേതാവിന് കർമ്മ ന്യൂസിൽ ഷെയറുണ്ടെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ പറഞ്ഞു. മറുനാടനെ സംരക്ഷിക്കുന്നത് പ്രതിപക്ഷത്തിന്റെ ജോലിയല്ല. മുഖ്യമന്ത്രിയുടെ ചെസ്റ്റ് നമ്പറിൽ പെട്ടയാളാണ് താൻ. അൻവർ ചെസ്റ്റ് നമ്പർ ഇടട്ടേയെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ. മാധ്യമങ്ങൾക്കെതിരായ പിവി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ വിഡി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ്…

Read More