പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ച സംഭവം; സംസ്ഥാനത്ത് തിങ്കളാഴ്ച പമ്പ് ഉടമകളുടെ സമരം

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മുതൽ ആറ് വരെ കോഴിക്കോട് ജില്ലയിലെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില…

Read More

ഖത്തറിൽ വാഹനങ്ങൾ ഉടമകൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാം

വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത​യു​മാ​യി ഖ​ത്ത​ർ വാ​ണി​ജ്യ,വ്യ​വ​സാ​യ മ​ന്ത്രാ​ല​യം. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​നി ഖ​ത്ത​റി​ലെ ഡീ​ല​ർ​മാ​രെ കാ​ത്തി​രി​ക്കാ​തെ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ഷ്ട​മു​ള്ള വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്യാ​മെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ഡീ​ല​ർ​മാ​രി​ൽ നി​ന്നു​ള്ള വാ​റ​ന്റി നി​ർ​ബ​ന്ധ​മാ​യി​രി​ക്കും. വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രി​ക്ക​ണം ഡീ​ല​ർ​മാ​രി​ൽ നി​ന്നു​ള്ള വാ​റ​ന്റി​ക​ൾ. ഗ​ൾ​ഫ് സ്റ്റാ​ൻ​ഡേ​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം വാ​ഹ​നം ഖ​ത്ത​റി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട​ത്. ലെ​ഫ്റ്റ് സൈ​ഡ് ഡ്രൈ​വി​ങ് ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് സ്റ്റാ​ൻ​ഡേ​ഡ് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​ത്. വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന എ​ല്ലാ വാ​റ​ന്റി…

Read More

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് ഭീഷണി; ബസ് ഉടമയുടെ സംഘത്തിനെതിരെ കേസ്

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ബസിന് ഫിറ്റ്നസ് നൽകാത്തതിന്റെ പേരിലാണ് മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥനെ ഒരു സംഘം വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.  ആമ്പല്ലൂർ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോർ സ്വദേശി ജെൻസൺ, പുത്തൂർ സ്വദേശി ബിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.  മാതാ ബസിന് ഫിറ്റ്നസ് നൽകാത്തതാണ് ഭീഷണിക്ക് കാരണം. സംഘം വീട്ടിലെത്തിയതിന്റെ സി.സി.ടി.വി…

Read More

വാഹന ഉടമകള്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം; നിര്‍ദേശവുമായി പൊലീസ്

മഴ കനത്തതോടെ റോഡ് അപകടങ്ങളും വര്‍ദ്ധിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഡ്രൈവിംഗ് ഏറ്റവുമധികം ദുഷ്‌കരമാകുന്ന സമയമാണ് മഴക്കാലം. റോഡുകളില്‍ കാണപ്പെടുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും വെള്ളം മൂടികിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങി നിരത്തുകളില്‍ നിരവധി വില്ലന്മാരാണ് മഴക്കാലത്ത് അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്…

Read More

ഉപേക്ഷിച്ച വാഹനങ്ങളുടെ വിവരങ്ങൾ ട്രാഫിക് രേഖകളിൽ ഉടമകൾ നീക്കം ചെയ്യണം; നിർദേശവുമായി സൗ​ദി ട്രാഫിക് വകുപ്പ്

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട, കേ​ടാ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ സൗ​ദി ട്രാ​ഫി​ക് രേ​ഖ​ക​ളി​ൽ നി​ന്ന് അ​വ നീ​ക്കം ചെ​യ്യാ​ൻ എ​ത്ര​യും വേ​ഗം മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ​ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു​ള്ള സ​മ​യ​പ​രി​ധി മാ​ർ​ച്ച്​ ആ​ദ്യ​ത്തി​ൽ അ​വ​സാ​നി​ക്കും. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട, കേ​ടാ​യ വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക്ക്​ രേ​ഖ​ക​ളി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് ​നീ​ട്ടി​യ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്. ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ പി​ഴ​ക​ളി​ൽ നി​ന്നും ട്രാ​ഫി​ക് ലൈ​സ​ൻ​സ് പു​തു​ക്ക​ൽ ഫീ​സി​ൽ നി​ന്നും ഒ​ഴി​വാ​കാ​ൻ സാ​ധി​ക്കു​മെ​ന്നും ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ബ്ഷി​ർ പോ​ർ​ട്ട​ൽ…

Read More

അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറി ബസ് ഉടമകൾ

അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ​ഗതാ​ഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. അതേ സമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31 ന് മുമ്പ് രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടു. നവംബർ ഒന്നു…

Read More

റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്; കടകൾ സെപ്റ്റംബർ 11 ന് അടച്ചിടും

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിടും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്‌ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്ന് ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിൽ അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ കോഴിക്കോട് പറഞ്ഞു.

Read More

ഹോട്ടലുടമയുടെ കൊലപാതകം: ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് കേരളത്തിലെത്തിക്കും

ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ 22 കാരനായ പാലക്കാട് സ്വദേശി ഷിബിലിയേയും സുഹൃത്ത് ഫർഹാനയേയും ഇന്ന് രാത്രിയോടെ കേരളത്തിലെത്തിക്കും. നേരത്തേ സിദ്ദീഖിന്റെ ഒളവണ്ണയിലെ ചിക്ക് ബേക്ക് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഇരുവരേയും റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം അട്ടപ്പാടി ചുരം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാഗുകളിലുള്ളത് മൃതദേഹാവശിഷ്ടങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹം തന്നെയാണെന്ന് മകൻ തിരിച്ചറിഞ്ഞു. ഇപ്പോൾ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്…

Read More

തോട്ടം ഉടമകൾക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ; ബില്ലിൽ ഒപ്പുവച്ച് ഗവർണർ

സംസ്ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുളള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയുടെ പേരിലാണ് തോട്ടം നികുതിയും കാർഷിക ആദായ നികുതിയും വേണ്ടെന്നു വച്ചത്. മേഖല ആകെ നഷ്ടത്തിലാണെന്ന ഉടമകളുടെ വാദം അതേപടി അംഗീകരിച്ചായിരുന്നു തോട്ടം നികുതി ഒഴിവാക്കിക്കൊണ്ട് നിയമനിർമാണം നടത്താൻ പിണറായി സർക്കാർ 2018ൽ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്ലിലാണ് ഗവർണർ അടുത്തിടെ ഒപ്പുവച്ചത്. ഇതിനു പുറമെ മറ്റ് രണ്ട് വൻ ഇളവുകൾ…

Read More

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായ സംഭവം; പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്

കന്നുകാലികളെ ഇടിച്ചതിലാൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായ സംഭവത്തിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്. റെയിൽവേ ആക്ട് സെഷൻ 147 പ്രകാരമാണ് കേസ്. വ്യാഴാഴ്ച രാവിലെ 11.15ന് ആയിരുന്നു സംഭവം. മുംബൈയില്‍നിന്ന് ഗാന്ധിനഗറിലേക്കു പോയ ട്രെയിൻ അഹമ്മദാബാദ് സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ട്രാക്കിൽ ഉണ്ടായിരുന്ന കന്നുകാലികളെ ഇടിച്ചത്. ഇടിയിൽ ട്രെയിനിന് തകരാർ സംഭവിക്കുകയും നാല് പോത്തുകൾ ചാവുകയും ചെയ്തു. വെള്ളിയാഴ്ചയും ട്രെയിൻ പശുവിനെ ഇടിച്ചിരുന്നു. അതേസമയം, ട്രെയിനിനു മുന്നിലെ ഫൈബർ കവചമാണ് തകർന്നതെന്നും യന്ത്രഭാഗങ്ങള്‍ക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നും…

Read More