പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണമെന്ന് ഒവൈസി

പഹൽഗാം ഭീകരാക്രമണം അപലപനീയമെന്ന് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പം നിൽക്കുന്നു. നിഷ്കളങ്കരായ വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. ഇത് ഇന്റലിജൻസിന്റെ വീഴ്ച്ചയാണ്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണം എന്ന് ഒവൈസി പ്രതികരിച്ചു. ബൈസരൻ പുൽമേടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 29 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ്…

Read More

ഒവൈസി അഞ്ചാം തവണയും പാർലമെന്‍റിലേക്ക്

നാല് തവണ എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ അഞ്ചാം തവണയും വിജയത്തിലേക്ക്. ബിജെപി സ്ഥാനാർഥി മാധവി ലതയേക്കാളും മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ഇതിനകം ഒവൈസി നേടിയിട്ടുണ്ട്.  ഒവൈസി 6,58,811 വോട്ടുകൾ നേടിയപ്പോൾ മാധവി ലത ഇതുവരെ നേടിയത് 3,20,476 വോട്ടുകളാണ്. കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് സമീറിന് 62,478 വോട്ടേ ലഭിച്ചുള്ളൂ. 2004 മുതൽ കഴിഞ്ഞ നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഒവൈസി ഹൈദരാബാദിൽ വിജയിച്ചു. 2019ൽ 2,82,186 വോട്ടുകൾക്ക് അദ്ദേഹം ബിജെപിയുടെ ഭഗവന്ത്…

Read More