
ഊദ് മേത്തയിലേക്കും ബർഷയിലേക്കും ‘ബസ് ഓൺ ഡിമാൻഡ്’ ഏർപ്പെടുത്തി ആർടിഎ
ഊദ് മേത്തയിലേക്കും ബർഷയിലേക്കും ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ഏർപ്പെടുത്തി ദുബൈ ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് സേവനം തിരക്കേറിയ കൂടുതൽ മേഖലകളിലേക്ക് കൂടി നീട്ടിയത്. വളരെ വേഗത്തിലും എളുപ്പത്തിലുമുള്ള ഗതാഗത സംവിധാനമെന്ന നിലക്ക് സമീപകാലത്ത് ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതിവേഗത്തിൽ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തുന്ന ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് ‘ബസ് ഓൺ ഡിമാൻഡ്’ സേവനമെന്നും, പുതിയ മേഖലകളിലേക്ക് നീട്ടിയത് ഗതാഗതക്കുരുക്ക് കുറയാനും ട്രാഫിക്…