ആശവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാൻ സർക്കാർ തയാറാവണം; ഓർത്തഡോക്സ് സഭ

സെക്രട്ടേറിയറ്റ് മുമ്പിലെ ആശവർക്കർമാർ തുടർന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ രം​ഗത്ത്. ആശവർക്കർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാൻ സർക്കാർ തയാറാവണമെന്ന് അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ആവശ്യപ്പെട്ടു. നൂറു രൂപയെങ്കിലും കൂട്ടിക്കിട്ടാൻ ആശവർക്കർമാർ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സർക്കാറിന്‍റെ നടപടി പുനഃപരിശോധിക്കണമെന്നും കത്തോലിക്ക ബാവ പറഞ്ഞു. കേരളത്തിൽ മലയോര ജനതയും ആദിവാസി സമൂഹവും വന്യമൃഗങ്ങളുടെ തടവറയിലാണ്. വനം വകുപ്പ് പരിശ്രമിച്ചാൽ മാത്രമേ ആ ജനതക്ക് സമാധാനവും…

Read More

സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് നിയുക്ത യാക്കോബായ സഭാധ്യക്ഷൻ

സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രം​ഗത്ത്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിൽ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകൾക്കിടയിലെ സമാധാന ശ്രമങ്ങൾക്കാണ് തന്‍റെ ആദ്യ പരിഗണനയെന്നും പറഞ്ഞു. യാക്കോബായ, ഓർ‍ത്തഡോക്സ് സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഇരുസഭകളും സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു. മലങ്കര സഭയിലെ സമാധാനത്തിനാണ് തന്‍റെ പ്രഥമ പരിഗണന. സഹോദരീ സഭകളാണെന്ന് ഇരുകൂട്ടരും അംഗീകരിക്കണം….

Read More

ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കം ; ക്രമസമാധാനനില ഉറപ്പാക്കാനാണ് ശ്രമമെന്ന് സർക്കാർ സത്യവാങ്മൂലം

ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സത്യവാങ്മൂലം നൽകി സർക്കാർ. ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിധി നടപ്പിലാക്കാനെത്തുമ്പോൾ പ്രതിരോധിക്കാൻ വിശ്വാസികളുടെ വലിയ സംഘമെത്തുന്നു എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമുൾപ്പെടെ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നും അതിനാൽ ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷമാണ് പള്ളി…

Read More

ആറ് പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണം ; യാക്കോബായ വിഭാഗത്തിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഏല്ലാവർക്കും ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന് നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. തൃശൂര്‍ ഭദ്രാസനത്തിലെ ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ പള്ളികളും അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം, ഓടക്കാലി,മഴുവന്നൂര്‍ പള്ളികളിലുമാണ് ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നത്.

Read More

കോതമംഗലം സെന്റ് ജോൺസ് പള്ളി ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

എറണാകുളം കോതമംഗലം പുളിന്താനം സെന്റ് ജോൺസ് യാക്കോബായ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് ഏറ്റെടുത്ത് കൈമാറാനുള്ള ശ്രമം പരാജയപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം പള്ളി ഏറ്റെടുക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരും പൊലീസുമിടപെട്ട് ചർച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ വൈദികർ മടങ്ങി. പുളിന്താനം സെന്റ് ജോൺസ് യാക്കോബായ പള്ളി 1934ലെ ഭരണഘടന പ്രകാരം ഓ‍ർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന മൂവാറ്റുപുഴ സബ് കോടതി വിധി നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം നൽകിയ അപ്പീൽ…

Read More

രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടേ; ബിജെപി നേത്യത്വത്തെ അഭിനന്ദിച്ച് ഒർത്തഡോക്സ് സഭ

മൂന്നാം വട്ടവും അധികാരത്തിലേറിയ ബിജെപി നേത്യത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടേ എന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ആശംസിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും കഴിയുന്നവരുമാണ് യഥാർത്ഥ ഭരണാധികാരി. മതേതരത്വമാണ് ഭാരതത്തിന്‍റെ മുഖമുദ്ര. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ പുതിയ സർക്കാരിന്…

Read More