
സത്യസന്ധതയും ജനങ്ങളുടെ സ്നേഹവും കൊണ്ട് എതിരാളികളുടെ കൈയിലെ പണവും ശക്തിയും മറികടക്കുമെന്ന് രാഹുൽ
ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സെഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എതിരാളികളുടെ കൈയിൽ പണവും ശക്തിയുമുള്ളപ്പോൾ ആ നടപടി അത്ര എളുപ്പമാകില്ല. എന്നാൽ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം കൊണ്ടും ആ പോരായ്മകളെ മറികടക്കാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. എല്ലാ സർവകലാശാലകളിലും വൈസ് ചാൻസിലർ പദവിയിൽ ആർഎസ്എസുകാരെ തിരുകി കയറ്റുന്നു. ഈ നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസ് പാർട്ടിക്കേ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് ആശയങ്ങളോട് പൊരുതും….