
ഒപ്പം’ സിനിമയിലൂടെ അധ്യാപികയെ അപകീർത്തിപ്പെടുത്തി; ആന്റണി പെരുമ്പാവൂരിന് 2 ലക്ഷം രൂപ പിഴ
ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായെത്തിയ ‘ഒപ്പം’ സിനിമയിൽ അനുവാദമില്ലാതെ അപകീർത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ വിധി. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നൽകാനുമാണ് ചാലക്കുടി മുൻസിപ്പ് എം എസ് ഷൈനി വിധിച്ചത്. കാടുകുറ്റി വട്ടോലി സജി ജോസഫിൻറെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസാണ് പരാതി നൽകിയത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കണമെന്നും…