ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്നാഥ് സിം​ഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെയും പ്രകീർത്തിച്ചു. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾക്ക്…

Read More

ഇന്ത്യയുടെ തിരിച്ചടിയിൽ മസ്ഊദ് അസ്ഹറിന്റെ വീട് തകർന്നു; കൊല്ലപ്പെട്ടത് സഹോദരിയടക്കം 10 ബന്ധുക്കൾ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ വീട് തകർന്നതായും കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 10 പേർ കുടുംബാംഗങ്ങളും നാലുപേർ അടുത്ത അനുയായികളുമാണ്. പാർലമെന്റ് ഭീകരാ​ക്രമണത്തിന്റെ തലവനാണ് മസ്ഊദ് അസ്ഹർ. ഇക്കാര്യം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ മസ്ഊദ് അസ്ഹറിന്റെ മൂത്ത സഹോദരിയും അവരുടെ ഭർത്താവുമുണ്ടെന്ന് ബി.ബി.സി ഉർദു റിപ്പോർട്ട് ചെയ്തു. അനന്തരവും ഭാര്യയും കുട്ടികളുമടക്കം 10 പേരാണ് മരിച്ചത്. ബുധനാഴ്ച ഇന്ത്യൻ സമയം…

Read More

ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഒമാൻ

ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഗൾഫ് രാജ്യമായ ഒമാൻ. ഇന്ത്യ-പാക് സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ,നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ശ്രമിക്കണമെന്നും ഒമാൻ നിർദ്ദേശിച്ചു. അതേ സമയം പെഹൽഗാമിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ഖത്തർ പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുന:സ്ഥാപിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രിയും…

Read More

ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലും പാക്കധീന കശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഒറ്റവരി സന്ദേശവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയോട് ലോകം ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് മന്ത്രി ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. അതേസമയം ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനത്തിന്റെ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read More

പൗരന്മാരെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി യുഎസ്

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കുമായി യുഎസ്. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റെ പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്. അമേരിക്കൻ പൗരന്മാർ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുനപരിശോധിക്കണം. പാകിസ്ഥാനിൽ ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്….

Read More

ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണക്കുന്നുവെന്ന് ജമാഅത്തെ ഇസ്​ലാമി ഹിന്ദ്

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തെ പിന്തുണക്കുന്നുവെന്ന് ജമാഅത്തെ ഇസ്​ലാമി ഹിന്ദ്. തീവ്രവാദം ഗുരുതരമായ ഭീഷണിയാണെന്നും മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യമാണെന്നും ദേശീയ അധ്യക്ഷൻ സയ്യിദ് സദാത്തുല്ല ഹുസൈനി വാർത്താകുറിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ സായുധസേനയും സുരക്ഷാ ഏജൻസികളും സ്വീകരിച്ച നടപടികൾക്ക് എല്ലാ മതങ്ങളിലും സമൂഹങ്ങളിലും ഉൾപ്പെട്ടവരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ നമ്മുടെ സേനക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാൻ ഒരു ദേശീയ സുരക്ഷാ പ്രശ്‌നത്തെ ഉപയോഗിക്കുന്നത് ദേശീയ താൽപര്യത്തിന് വിരുദ്ധമാണ്. അതിനോട്…

Read More

തിരിച്ചടിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച്…

Read More

ആരാണ് കേണൽ സോഫിയ ഖുറേഷിയും കമാന്റർ വ്യോമികാ സിംഗും?

പഹൽഗാമിലേറ്റ മുറിവിനു തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം ‌‌മാധ്യമങ്ങൾക്കു മുന്നിലെത്തിയത് ഇന്ത്യൻ സേനയുടെ പെൺകരുത്തിന്റെ രണ്ടു മുഖങ്ങളാണ് – വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും. ഇന്ത്യയുടെ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സൈനിക നീക്കത്തിന്റെ കൃത്യതയെപ്പറ്റിയും സാധാരണ ജനങ്ങളോടുള്ള കരുതലിനെപ്പറ്റിയും സംസാരിക്കുമ്പോൾ ഇന്ത്യയുടെ അഭിമാനം പോലെ ഉറച്ചതായിരുന്നു അവരുടെ ശബ്ദം. കേണൽ സോഫിയ ഖുറേഷി ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ്…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍; 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

പാകിസ്ഥാനെതിരായ കനത്ത വ്യോമാക്രമണത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രികര്‍ക്ക് പ്രത്യേക അറിയിപ്പുമായി ഇന്‍ഡിഗോ കമ്പനി. മെയ് 10-ാം തിയതി വരെ രാജ്യത്തെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ ഒഴിവാക്കി. ശ്രീനഗര്‍, ജമ്മു, അമൃത്‌സര്‍, ലേ, ചണ്ഡിഗഢ്, ധരംശാല, ബിക്കാനര്‍, ജോധ്‌പൂര്‍, ഗ്വാളിയോര്‍, കൃഷ്‌ണഗഢ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കും, അവിടെ നിന്നുമുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ കമ്പനി റദ്ദാക്കിയത്. മെയ് 10-ാം തിയതി ഇന്ത്യന്‍ സമയം രാവിലെ 5.29 വരെ ഈ…

Read More

സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കർത്താർപൂർ ഇടനാഴി അടച്ചു

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ കർത്താർപൂർ ഇടനാഴി അടച്ചു. സിക്ക് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇടനാഴി അടച്ചുവെന്ന അറിയിപ്പ് ഉണ്ടായിരുന്നിട്ടും, നിരവധി തീർത്ഥാടകർ രാവിലെ ഇടനാഴി കടക്കാനെത്തി. ഇവരെ അധികൃതർ തിരിച്ചയച്ചു. ഗുരു നാനാക്കിന്റെ…

Read More