കത്വയിലെ ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഉമർ അബ്ദുള്ള

ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനായി ജമ്മുവിൽനിന്ന് ലഡാക്കിലേക്ക് സൈനികരെ മാറ്റിയത് തീവ്രവാദികൾക്ക് സാഹചര്യം മുതലെടുക്കാൻ സഹായിച്ചുവെന്നും ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണെന്നും മുഖ്യമന്ത്രി ഉമർ അബ്ദുള്ള പറഞ്ഞു. തീ​വ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട കത്വ, റിയാസി, ജമ്മു ജില്ലകളിലെ ​നാല് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴാഴ്ച കത്വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളുമായുള്ള വെടിവയ്പിലാണ് പോലീസുകാർ കൊല്ലപ്പെട്ടത്. നിരോധിത ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട്…

Read More

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നടന്ന വിവാദ ഫാഷൻ ഷോ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നടന്ന വിവാദ ഫാഷൻ ഷോയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല രം​ഗത്ത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശം. റമദാൻ മാസത്തിൽ ഫാഷൻ ഷോ നടത്തിയതിനെ അപലപിച്ച മുഖ്യമന്ത്രി, സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. റമദാൻ അടക്കം ഒരിക്കലും നടത്താൻ പാടില്ലാത്ത കാര്യമാണിത്. സ്വകാര്യ പാർട്ടി മുൻകൂർ അനുമതി വാങ്ങാതെയാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടി നടത്തിയതിൽ സർക്കാറിന് പങ്കില്ലെന്നും നിയമലംഘന പ്രവർത്തനം…

Read More

‘നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക’: കോൺഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിനെ വിമർശിച്ച് ഒമർ അബ്ദുള്ള

ഡൽഹിയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിൽ കല്ലുകടി തുടങ്ങി. കോൺഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിനെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കടന്നാക്രമിച്ചു. ‘നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക’ എന്നാണ് ഒമർ അബ്ദുള്ള സോഷ്യൽ മീഡിയയിൽ കുറിച്ചത്. പല സീറ്റുകളിലും കോൺഗ്രസ് പിടിച്ച വോട്ട് ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് തിരിച്ചടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.  ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിജെപി. ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞാണ് കുതിപ്പ്. എഴുപതിൽ 47 സീറ്റും നേടി. അരവിന്ദ് കെജ്‍രിവാളും…

Read More

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണം; ആദ്യ മന്ത്രിസഭായോഗത്തില്‍ പ്രമേയം

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീര്‍ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്. വ്യാഴാഴ്ച സിവില്‍ സെക്രട്ടേറിയറ്റിലാണ് മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്നത്. യോഗത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സിലെ അബ്ദുല്‍ റഹീമിനെ നിയമസഭയുടെ പ്രോട്ടെം സ്പീക്കറായി തെരഞ്ഞെടുത്തു. ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി, മന്ത്രിമാരായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ, സതീഷ് ശര്‍മ എന്നിവരും പങ്കെടുത്തു. ‘ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രമേയം…

Read More

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയെന്ന് മല്ലികാർജുൻ ഖാർഗെ

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണെന്ന് ആവർത്തിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്ത്. ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരിൽ അധികാരത്തിൽ വരുന്നത് സന്തോഷമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു കോൺഗ്രസ് ദേശീയാധ്യക്ഷന്റെ പരാമർശം. ഉമർ അബ്ദുല്ലയെ അഭിനന്ദിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. ഞങ്ങളുടെ സഖ്യകക്ഷി മുഖ്യമന്ത്രിയായതിലും ജനാധിപത്യം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടതിലും ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണ്,…

Read More

ഉമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഉമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപവത്കരിക്കാനുള്ള കത്ത് ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ നിന്ന് ലഭിച്ചതായി ഉമർ അബ്ദുല്ല എക്സിലൂടെ അറിയിച്ചു. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റാണ് ഉമർ അബ്ദുല്ല. ആറ് വർഷത്തോളമായി ജമ്മു-കശ്മീരിൽ തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2019-ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള…

Read More

ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി; നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെ തീരുമാനിച്ചു. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമ സഭ കക്ഷി യോഗത്തിലാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

Read More

ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ല; നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല

ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കശ്മീർ മേഖലയിൽ ബി.ജെ.പിയുമായി സംഖ്യത്തിലായ രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതയെ ഉമർ അബ്ദുല്ല ചോദ്യം ചെയ്തത്. നാഷണൽ കോൺഫറൻസിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രം തമ്മിൽ യോജിക്കില്ലെന്നും ജമ്മു കശ്മീരിന് വേണ്ടി ബി.ജെ.പി ആഗ്രഹിക്കുന്നതും നാഷണൽ കോൺഫറസ് പോലുള്ള പാർട്ടികൾ ആഗ്രഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ഉമർ ചൂണ്ടിക്കാട്ടുകയുണ്ടായി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള…

Read More