രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്ന് ഒമർ അബ്ദുള്ള

പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സർവ്വകക്ഷി യോഗം നടന്നു. പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ച യോഗത്തിൽ പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും, രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടുകയുണ്ടായി. പാക്കിസ്ഥാനെ വിജയിക്കാൻ അനുവദിക്കരുതെന്നും, വിനോദ സഞ്ചാരികൾ ഇനിയും കാശ്മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.

Read More