
ഒമാനിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിപ്പിച്ച് തുടങ്ങി
ഒമാൻ്റെ തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി വാഹനങ്ങൾ ഉപേക്ഷിച്ച് പോകുന്നതിനെതിരെയുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. സീബ് വ്യവസായ മേഖലയിലാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുത്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്ന വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ച് തുടങ്ങി. നിരവധി വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മസ്കത്തിന്റെ നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്നതാണ് പൊതുചത്വരങ്ങളിലും തെരുവുകളിലും കാറുകൾ ഉപേക്ഷിക്കുന്നത്. വാഹനങ്ങൾ കൂടുതൽ ദിവസം പൊതു നിരത്തുകളിൽ…