മസ്കത്തിലെ പൊതു ഇടങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ

  മസ്കത്ത് : പൊതു ശുചിത്വ പരിപാലനത്തിൽ മുൻകൈ എടുത്ത് മസ്കത്ത് മുൻസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ തുപ്പുന്നത് നിയമലംഘനമാണെന്നും ലംഘിച്ചാൽ 20 റിയാൽ പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.നഗര സൗന്ദര്യത്തെയും, പൊതുജനാരോഗ്യത്തെയും മുൻനിർത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനും നഗരഭാഗങ്ങൾ വൃത്തികേടാക്കുന്നതിനുമെതിരെ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. റൂവി നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ അധികൃതർ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. തുടർന്നും നിയമലംഘനങ്ങൾ വർധിച്ചത് മൂലമാണ് മുനിസിപ്പാലിറ്റി അധികൃതർ പുതിയ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പൊതുജനങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ…

Read More

പുതുവർഷത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ

മസ്‍കത്ത് : ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതുവർഷത്തിലെ ഔദ്യോഗിക ഒഴിവ് ദിനങ്ങൾ ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത് . 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്. അവധി ദിനങ്ങള്‍ 1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം – 1) 2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍…

Read More

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഒമാൻ. കുറ്റകൃത്യങ്ങളുടെ കുറവും സുരക്ഷാ ഘടകങ്ങളും കണക്കിലെടുത്ത് സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയിലാണ് ഒമാൻ നാലാം സ്ഥാനത്തെത്തിയത്. ഒമാന്റെ സുരക്ഷാ നിരക്ക് 80.01 ഉം ക്രൈം നിരക്ക് 19.99 ഉം ആണ്.  ഖത്തറും യു.എ.ഇയും കഴിഞ്ഞാൽ തായ്വാനാണ് സുരക്ഷിത രാജ്യങ്ങുടെ പട്ടികയിൽ ഉള്ളത്. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20-ാം സ്ഥാനത്ത് ഒമാൻ തലസ്ഥാനമായ മസ്‌കത്തും ഇടംപിടിച്ചിട്ടുണ്ട്. മസ്‌കത്തിന്റെ സുരക്ഷാ നിരക്ക് 79.46ഉം ക്രൈം…

Read More