വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കണമെന്ന് MOCIIP

ഒമാനിൽ 2023 ഏപ്രിൽ 9 മുതൽ ഓഗസ്റ്റ് 3 വരെയുള്ള കാലയളവിൽ നടന്ന വന്നിരുന്ന ഇൻഡസ്ട്രിയൽ സർവേയിൽ തങ്ങളുടെ വിവരങ്ങൾ നൽകാതിരുന്ന വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ (MOCIIP) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾ നിയമനടപടികൾ ഒഴിവാക്കുന്നതിനായി എത്രയും വേഗം തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ ധരിപ്പിക്കേണ്ടതും, തങ്ങളുടെ സ്റ്റാറ്റസ് പുതുക്കേണ്ടതുമാണ്. ഒമാനിലെ ഇൻഡസ്ട്രിയൽ സോണുകൾ, പോർട്ടുകൾ, ഫ്രീസോണുകൾ മുതലായ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഈ…

Read More

ഒമാനിലെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  ഈ അറിയിപ്പ് പ്രകാരം, അൽ ദാഖിലിയ, സൗത്ത് അൽ ബതീന, അൽ ദഹിറാഹ്, അൽ ബുറൈമി, നോർത്ത് അൽ ശർഖിയ മുതലായ ഗവെർണറേറ്റുകളിലെ മലയോര പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ മൂലം ഈ മേഖലകളിലെ താഴ്വാരങ്ങളിൽ പെട്ടന്ന് വെള്ളം ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്…

Read More

ജബൽ അഖ്ദറിലെ അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തു

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഒമാനിലെ ജബൽ അഖ്ദറിലെ അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ സ്ഥിതിചെയ്യുന്ന അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് മുൻപിൽ ഈ മേഖലയുടെ പ്രകൃതിഭംഗി, സാംസ്‌കാരികത്തനിമ, പൈതൃകശീലങ്ങൾ എന്നിവ എടുത്ത് കാട്ടുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഈ മേഖലയെക്കുറിച്ചും, ഇവിടുത്തെ ജീവിതത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും അടുത്തറിയാൻ അൽ സുവ്ജര പൈതൃകഗ്രാമം സഹായിക്കുന്നതാണ്. ഏതാണ്ട് 450…

Read More

അരിക്ക് ക്ഷാമമില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഒമാൻ മന്ത്രാലയം

ഒമാനിൽ വേണ്ടത്ര അരി സ്റ്റോക്കുണ്ടെന്ന് ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഇന്ത്യ അരി കയറ്റുമതി നിർത്താന്‍ തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം, ഒമാനിലെ തന്ത്രപ്രധാനമായ അരിയുടെ ശേഖരം സുരക്ഷിതമാണെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം സ്ഥിരീകരിച്ചു.ഈ സാഹചര്യത്തിൽ, ഒമാനിലെ അരിയുടെ ശേഖരം സുരക്ഷിതമാണെന്നും അതിന്റെ കുറവിനെക്കുറിച്ചോ വർധനയെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ​ർ​ക്കാ​റും സ്വ​കാ​ര്യ മേ​ഖ​ല​യും സ​ഹ​ക​രി​ച്ചാ​ണ്​ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ​ക്താ​വ്​ പ​റ​ഞ്ഞു.

Read More

അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ ഓഗസ്റ്റ് 3-ന് ആരംഭിക്കും

ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിൽ നടക്കാനിരിക്കുന്ന അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 3, വ്യാഴാഴ്ച ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം, ഓഫീസ് ഓഫ് അൽ ദാഖിലിയ ഗവർണർ എന്നിവ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. 2023 ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 19 വരെയാണ് അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ നടക്കുന്നത്.ഹൈൽ യമൻ പാർക്കിന് സമീപത്തുള്ള പ്രധാന വേദി, സിഹ് ഖതാന എന്നിവിടിങ്ങളിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക…

Read More

സലാലയിലെ അൽ നസീം വാട്ടർ പാർക്ക് തുറന്നു

ഖരീഫ് സീസണിന്റെ ഭാഗമായി സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു. ദോഫാർ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വാട്ടർ പാർക്കിന്റെ പ്രവർത്തനം 2023 ജൂലൈ 31 മുതൽ ആരംഭിച്ചിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഈ പദ്ധതി. സലാലയിലെ സഹേൽ അത്തിൻ മേഖലയിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. ഏതാണ്ട് നാല്പതിനായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് ദോഫാർ ഗവർണർ H.H. സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സൈദിന്റെ സാന്നിധ്യത്തിലാണ്…

Read More

മനുഷ്യക്കടത്ത് ഫലഫ്രദമായി തടയാൻ ഒമാനിൽ പുതിയ നിയമം വരുന്നു

ഒമാനിൽ മനഷ്യക്കടത്ത് കൂടുതൽ ഫലഫ്രദമായി തടയാൻ പുതിയ നിയമം വരുന്നു.മനുഷ്യക്കടത്ത് തടയാൻ ഒമാൻ നിരന്തരമായ ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.മനുഷ്യ കടത്തിനെതിരെയുള്ള ലോക ദിനാചരാണം ഒമാനിൽ വിവിധ പരിപാടികളോടെ നടക്കും. മനഷ്യക്കടത്ത് തടയാൻ ഉള്ള പുതിയ കരട് നിയമത്തിനിള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറിയും മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി ചെയർമാനുമായ ശൈഖ് ഖലീഫ അലി അൽ ഹർത്തി പറഞ്ഞു. അന്താരാഷ്ട്ര, പ്രാദേശിക വിദഗ്ധരുടെയും യു.എൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസിന്റെയും സഹകരണത്തോടെയാണിത്. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാ…

Read More

ഒമാനില്‍ ബിനാമി ഇടപാടുകാര്‍ക്ക് 15,000 റിയാല്‍ വരെ പിഴ

രഹസ്യ വ്യാപാരത്തിനെതിരെ കനത്ത പിഴ ഉള്‍പ്പെടെ ശിക്ഷയുമായി ഒമാന്‍. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ (30 ലക്ഷത്തിന് മുകളില്‍) വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് പുതിയ മന്ത്രിതല ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ നടത്തിയാലും ശിക്ഷാര്‍ഹമാണ്. വാണിജ്യം, വ്യവസായം, തൊഴില്‍പരം, കരകൗശലം, വിനോദസഞ്ചാരം, മറ്റ് സാമ്പത്തിക പ്രവര്‍ത്തനം അടക്കമുള്ളവ നിയമവിരുദ്ധമായി ചെയ്താല്‍ ഇതിന്റെ പരിധിയില്‍ പെടും. രഹസ്യ വ്യാപാരം നടത്തുന്നയാളെ നിയമപ്രകാരം മറഞ്ഞിരിക്കുന്ന…

Read More

ഖരീഫ് സീസൺ: ദോഫാറിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽ റോയൽ ഒമാൻ പോലീസ് സംഘടിപ്പിക്കുന്ന പ്രത്യേക ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾക്ക് 2023 ജൂലൈ 30, ഞായറാഴ്ച തുടക്കമാകും. മൺസൂൺ മഴക്കാലത്ത് (ഖരീഫ് സീസൺ) ദോഫാർ ഗവർണറേറ്റിൽ അനുഭവപ്പെടുന്ന സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്താണിത്. 2023 ജൂലൈ 27-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്, ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് എന്നിവർ സംയുക്തമായാണ് ഈ ട്രാഫിക് സുരക്ഷാ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. الأحد القادم..انطلاق…

Read More

ഒമാനിലെ യുവ കവയിത്രി അന്തരിച്ചു; മരണം പക്ഷാഘാതത്തെ തുടർന്ന്

ഒമാനിലെ യുവ കവയിത്രിയായ ഹിലാല അൽ ഹമദാനി അന്തരിച്ചു. ഹിലാല അൽ ഹമദാനി പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ചതായി ഒമാനി മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തതിരുന്നു. നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു. സുൽത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല. മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്. ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത നിരവധി കവിതാസ്വാദകരെയാണ് സങ്കടത്തിലാഴ്ത്തിയത്. 2007-ലെ…

Read More