ഒമാനിൽ സ്‌കൂൾ സീസൺ വിലവർധന തടയാൻ പരിശോധന ശക്തമാക്കി

ഒമാനിൽ സ്‌കൂൾ സീസണിൽ വിപണിയിൽ വിദ്യാർഥികളുടെ ഉൽപന്നങ്ങൾക്ക് വിലവർധിപ്പിക്കുന്നത് തടയാൻ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. ഇതിൻറെ ഭാഗമായി ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ടെക്സ്റ്റയിൽസ്, ഫൂട്വെയർ, സ്‌കൂൾ ഉൽപന്നങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി. ഒമാനിലെ സ്‌കൂളുകൾ മിക്കവയും അടുത്ത ആഴ്ചയോടെ സജീവമായിത്തുടങ്ങുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ. ഇന്ത്യൻ സ്‌കൂളുകൾ കഴിഞ്ഞ ആഴ്ചകളിൽ തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികൾക്കായി നേരത്തെ തന്നെ ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതാണ് മികച്ച സാധനങ്ങൾ ലഭിക്കാനും താരതമ്യേന…

Read More

ഒമാൻ: അന്തരീക്ഷ താപനില വരും ദിനങ്ങളിൽ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തെ അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനിടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനിടെ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരാനിടയുണ്ടെന്നും, ഒമാനിലെ മരുഭൂപ്രദേശങ്ങളിൽ താപനില നാല്പത്തഞ്ച് ഡിഗ്രി മുതൽ നാല്പത്തൊമ്പത് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. *️توقعات بارتفاع تدريجي في دجات الحرارة العظمى خلال الثلاثة أيام قادمة قد تصل من منتصف الى نهاية…

Read More

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല; കരാർ നടപടികൾക്ക് തുടക്കം

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി കരാർ നടപടികൾക്ക് തുടക്കമായി. ഒമാനിലെ സുഹാർ തുറമുഖവുമായി അബൂദബിയെ ബന്ധിപ്പിക്കുന്ന പാതക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ധാരണയായത്. ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി കരാർ നടപടികളുടെ ഭാഗമായി ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെണ്ടറിന് അപേക്ഷ ക്ഷണിച്ചു. റെയിൽ ചരക്ക് സൗകര്യങ്ങൾ, റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ, റെയിൽ മെയിന്റനൻസ് ഡിപ്പോകൾ മുതലായവയുടെ നിർമാണത്തിൽ പ്രവർത്തിച്ച കരാറുകാർക്ക്…

Read More

ഒമാനിൽ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗത്ത് അൽ ബതീന, അൽ ദാഖിലിയ മുതലായ ഗവർണറേറ്റുകളുടെ മലയോര പ്രദേശങ്ങൾ, അൽ ദഹിറയുടെ വിവിധ ഭാഗങ്ങൾ, അൽ ബുറൈമി, നോർത്ത് അൽ ശർഖിയ, ദോഫാർ മുതലായ ഗവർണറേറ്റുകൾ എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. ഈ മേഖലകളിൽ വാരാന്ത്യത്തിൽ പത്ത് മുതൽ നാല്പത് മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഹജാർ മലനിരകളിലും പരിസരങ്ങളിലും…

Read More

ഒമാനിൽ അനുമതിയില്ലാതെ മണൽ വാരിയാൽ തടവും പിഴയും

ഒമാനിൽ അനുമതിയില്ലാതെ മണൽ വാരിയാൽ തടവും പിഴയും ചുമത്തും. പരിസ്ഥിതി അതോറിറ്റിയുടെ അനുമതിയില്ലാതെ മണ്ണും മണലും വാരുന്നത് നിയമ ലംഘനമാണെന്ന് അതോറിറ്റി അറിയിച്ചു. ഒമാനിൽ ജലപാതകളിലെയും ബീച്ചുകളിലെയും താഴ്വരകളിലെയും മണ്ണും മണലും നീക്കം ചെയ്യുന്നവർക്ക് പത്തു ദിവസത്തിൽ കുറയാത്തതും മൂന്നു മാസത്തിൽ കൂടാത്തതുമായ തടവ് ലഭിക്കും. 5,000റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി അതോറിറ്റിയുടെ അനുമതിയില്ലാതെ മണ്ണും മണലും വാരുന്നത് പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 21ന്റെ വ്യക്തമായ ലംഘനമാണെന്ന്…

Read More

ഇന്ത്യൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് ഒമാൻ സുൽത്താൻ

 ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാഷ്ട്രപതിക്ക് ആയുരാരോഗ്യ സൗഖ്യവും ഇന്ത്യൻ ജനതക്ക് പുരോഗതിയും സന്തോഷവും ഉണ്ടാകട്ടേയെന്നും ആശംസാ സന്ദേശത്തിൽ ഒമാൻ സുൽത്താൻ അറിയിച്ചു.

Read More

ഹരിപ്പാട് സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി

ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ(48) സുഹാറിൽ ഹൃദയഘാതത്തെ തുടർന്നു മരണപ്പെട്ടു. സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര. പിതാവ്​: നാരായണൻ. മാതാവ്​: ഓമന. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന

ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധന. ഈ വർഷം ജൂൺ വരെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം 12.4 ശതമാനം വർധിച്ചതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ ആകെ എണ്ണം നിലവിൽ 70.2ലക്ഷമാണ്. ഇവയിൽ ഭൂരിഭാഗവും പ്രീ-പെയ്ഡ് സബ്സ്‌ക്രിപ്ഷനുകളാണ്. പ്രീ പെയ്ഡ് കണക്ഷനുകളിൽ ഈ കാലയളവിൽ 10ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ സബ്സ്‌ക്രിപ്ഷനുകൾക്ക് പുറമെ, രാജ്യത്ത് സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്‌ക്രിപ്ഷനുകളുടെ എണ്ണത്തിലും…

Read More

ഒമാനിൽ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ ടൂറിസ്റ്റ് ലൈസൻസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം

ഒമാനിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ മുതലായ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അവയുടെ ടൂറിസ്റ്റ് ലൈസൻസ് നമ്പർ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് ലഭിച്ചിട്ടുള്ള ഇത്തരം സ്ഥാപനങ്ങൾ അവയുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനങ്ങളിലും ടൂറിസ്റ്റ് ലൈസൻസ് നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. #الجودة_تبدأ_بالترخيص يتوجب على مُلاك مشاريع نزل الضيافة والنزل الخضراء وكافة المنشآت الفندقية والسياحية المرخصة إبراز رقم الترخيص السياحي بشكل واضح في المنشأة وتضمينه…

Read More

മെഡിക്കൽ വിദ്യാർഥി ഒമാനിൽ അപകടത്തിൽ മരിച്ചു

മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞിരോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരോട് കുടുക്കിമെട്ട വായനശാലയ്ക്കു സമീപം അൽസീബിൽ റാഹിദാണ് (21) ഒമാനിലെ ഖസബിൽ വാഹനാപകടത്തിൽ മരിച്ചത്. കബറടക്കം അവിടെ നടത്തും. ഖസബിൽ ബിസിനസ് ചെയ്യുന്ന സി.പി.റഫീഖ് – തസ്‌നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കയ്‌റോ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കാഞ്ഞിരോട് തണൽ വൊളന്റിയറുമാണ്. ഈജിപ്തിൽനിന്ന് ഒരാഴ്ച മുൻപാണ് ഖസബിൽ പിതാവിന്റെ അടുത്തെത്തിയത്. വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരിച്ചു. സഹോദരങ്ങൾ: റിസ്വാന, ആയിഷ,…

Read More