ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; ഒമാനിൽ ജനുവരി രണ്ട് മുതൽ മഴയ്ക്ക് സാധ്യത

ജ​നു​വ​രി ര​ണ്ട് മു​ത​ൽ അ​ഞ്ചു​വ​രെ ഒമാൻ സു​ൽ​ത്താ​നേ​റ്റി​നെ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തി​​ന്റെ ഭാ​ഗ​മാ​യി മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും ഒ​മാ​ൻ ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തേ​ക്കും. താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ ഇ​ടി​വ്, പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ട​ൽ, പൊ​ടി​ക്കാ​റ്റ് എ​ന്നി​വ​ക്കും സാ​ധ്യ​ത​യു​ണ്ട്. യാ​ത്ര ചെ​യ്യു​മ്പോ​ഴോ ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​മ്പോ​ഴും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​സ​ഖി​ലാ​യി​രു​ന്നു. 6.5ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​വി​ടത്തെ താ​പ​നി​ല….

Read More

ഇറാൻ – ഒമാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ഒ​മാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​്ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി​ ടെ​ഹ്‌​റാ​നി​ല്‍ ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ബാ​സ് അ​റ​ഖ്ച്ചി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ​വും ന​യ​ത​ന്ത്ര​ബ​ന്ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ച​ര്‍ച്ച​ക​ളും ന​ട​ന്നു. വ്യാ​പാ​രം, ഊ​ര്‍ജം, പ്രാ​ദേ​ശി​ക സു​ര​ക്ഷ എ​ന്നി​വ​യു​ള്‍പ്പെ​ടെ പ​ര​സ്പ​ര താ​ൽ​പര്യ​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ചും വി​ശ​ക​ല​നം ചെ​യ്തു. ഗ​ള്‍ഫ് മേ​ഖ​ല​ക്കു​ള്ളി​ല്‍ ശ​ക്ത​മാ​യ ബ​ന്ധം വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​ലും പ്രാ​ദേ​ശി​ക വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ലു​മു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും ഇ​രു​വ​രും പ​ര​സ്പ​രം കൈ​മാ​റി.

Read More

ഹൃദയാഘാതം ; തൃശൂർ സ്വദേശി ഒമാനിൽ വച്ച് നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശ്ശൂർ കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാത്യൂസ് ചിറമ്മൽ ജോസ് ആണ് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു മാതാവ്: റിട്ട അധ്യാപിക കൊച്ചുമേരി. ഭാര്യ:കരോലിൻ (കിംജി രാംദാസ് കമ്പനി). സഹോദരൻ:ആൻഡ്രൂസ് (യു.എ. ഇ സ്പിന്നീസ് കമ്പനി).

Read More

സൈനിക സഹകരണം ശക്തിപ്പെടുത്തൽ ; ഒമാൻ – സൗദി സംയുക്ത സൈനിക അഭ്യാസം സമാപിച്ചു

സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ​ ന​ട​ന്ന ആ​ദ്യ​ത്തെ സം​യു​ക്ത ഒ​മാ​നി-​സൗ​ദി സൈ​നി​കാ​ഭ്യാ​സം സ​മാ​പി​ച്ചു. ‘സോ​ളി​ഡാ​രി​റ്റി-1’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ൽ ഒ​മാ​നി​ലെ റോ​യ​ൽ ആ​ർ​മി​യി​ലെ ഇ​ൻ​ഫ​ൻ​ട്രി ബ്രി​ഗേ​ഡി​ന്‍റെ (23) ഒ​മാ​ൻ കോ​സ്റ്റ് ബ​റ്റാ​ലി​യ​നി​ൽ​നി​ന്നു​ള്ള ഒ​രു സേ​ന​യും സൗ​ദി സാ​യു​ധ സേ​ന​യു​ടെ 20-ആം ബ്രി​ഗേ​ഡ് ഗ്രൂ​പ്പി​ന്‍റെ ര​ണ്ടാം ബ​റ്റാ​ലി​യ​നി​ൽ​ നി​ന്നു​ള്ള ഒ​രു സം​ഘ​വു​മാ​ണ് പ​​ങ്കെ​ടു​ത്തി​രു​ന്ന​ത്. ഇ​രു സേ​ന​ക​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​മാ​യി​രു​ന്നു സൈ​നി​ക​ഭ്യാ​സം ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​ന വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​ധാ​ന പ​രി​ശീ​ല​ന…

Read More

ഒമാനിൽ താരമായി ‘ മത്തി ‘ ; വിലയിൽ വൻ കുറവ്

ഒമാനില്‍ ഇപ്പോൾ ‘മത്തി’യാണ് താരം. മത്തി പ്രേമികൾക്ക് ഇനി കുറഞ്ഞ വിലയിൽ യഥേഷ്ടം മത്തി വാങ്ങാം. ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍ തീരത്ത് മത്തിയുടെ സീസണ്‍. പടിഞ്ഞാറ് റയ്‌സൂത്തിനും കിഴക്ക് മിര്‍മാത്തിനും ഇടയിലാണ് ഇക്കാലയളവില്‍ മത്തിയുടെ കൂറ്റൻ ചാകര കാണാൻ കഴിയുക. ഒമാൻ മത്തിക്ക് ഒമാനിൽ മാത്രമല്ല കേരളത്തിലും ഇഷ്ടക്കാർ ഏറെയുണ്ട്. മത്തി സീസൺ തുടങ്ങിയതോടെ വരും നാളിൽ കേരളത്തിലേക്കും കൂടുതൽ…

Read More

ഒമാനിലെ ചിലയിടങ്ങിളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാനിലെ ചിലയിടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും ദാഖിലിയ ഗവർണറേറ്റിന്റെയും ഹജർ പർവതനിരകളുടെയും ഭാഗങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. മിക്ക ഗവർണറേറ്റുകളിലും ഭാഗികമായി മേഘാവൃതമായ ആകാശമാണുള്ളതെന്നും ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറഞ്ഞു. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും ഒമാൻ കടൽ തീരത്തിന്റെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. മൂടൽമഞ്ഞും മഴയും കാരണം ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. സൗത്ത്…

Read More

സഹകരണം ശക്തിപ്പെടുത്താൻ ഇറാഖും ഒമാനും ; സംയുക്ത സമിതി യോഗം ബാഗ്ദാദിൽ നടന്നു

ഒ​മാ​ൻ-​ഇ​റാ​ഖ് സം​യു​ക്ത സ​മി​തി​യു​ടെ ഒ​മ്പ​താ​മ​ത് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ബാ​ഗ്ദാ​ദി​ൽ ന​ട​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ഇ​റാ​ഖ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഡോ.​ഫു​ആ​ദ് ഹു​സൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഒ​മാ​നി-​ഇ​റാ​ഖ് ബ​ന്ധം ച​രി​ത്ര​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​താ​ണെ​ന്ന് യോ​ഗ​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ സ​യ്യി​ദ് ബ​ദ​ർ പ​റ​ഞ്ഞു. സ​മ്പ​ദ്‌​വ്യ​വ​സ്ഥ, വ്യാ​പാ​രം, സാം​സ്‌​കാ​രി​കം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഒ​മാ​ന്‍റെ താ​ൽ​പ​ര്യം സ​യ്യി​ദ് ബ​ദ​ർ…

Read More

ഫിഫ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഒമാൻ കായിക യുവജന മന്ത്രി

ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ​യു​മാ​യി ഒമാൻ്റെ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന വ​കു​പ്പ് മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ് മദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​​ഴ്ച​യി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​ശം​സ​ക​ൾ ദീ ​യ​സീ​ൻ കൈ​മാ​റി.

Read More

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബെലാറസ് പ്രസിഡൻ്റ് ഒമാനിൽ നിന്ന് മടങ്ങി

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ബെ​ലാ​റ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ർ ലു​കാ​ഷെ​ങ്കോ​ ഒ​മാ​നി​ൽ​ നി​ന്ന് മ​ട​ങ്ങി. ​റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ യാ​ത്ര​യ​പ്പ് ച​ട​ങ്ങി​ന് സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ​ബു​സൈ​ദി നേ​തൃ​ത്വം ന​ൽ​കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഊ​ട്ടി​യു​റ​പ്പി​ച്ചാ​ണ് പ്ര​സി​ഡ​ന്റ് മ​സ്ക​ത്തി​ൽ​ നി​ന്ന് യാ​ത്ര തി​രി​ച്ച​ത്. ഒ​മാ​നി​ലെ​ത്തി​യ അ​ല​ക്‌​സാ​ണ്ട​ർ ലു​കാ​ഷെ​ങ്കോ​ക്ക് ഊ​ഷ്ള വ​ര​വേ​ൽ​പ്പാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ക്ഷേ​പം, സാ​ങ്കേ​തി​ക, മെ​ഡി​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ബ​ന്ധ​ങ്ങ​ളും പ​ര്യ​വേ​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ളും…

Read More

ഒമാനിൽ തണുപ്പ് ശക്തമാകുന്നു ; താപനിലയിൽ കാര്യമായ മാറ്റം

ഒമാനില്‍ തണുപ്പ് ശക്തമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെ താപനിലയില്‍ മാറ്റം സംഭവിച്ചു. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥാ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഏറ്റവും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖ് പ്രദേശത്താണ്. 0.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. മസ്‌യൂന (7.0 ഡിഗ്രി), മുഖ്ശിന്‍ (8.3 ഡിഗ്രി), തുംറൈത്ത് (9.1 ഡിഗ്രി), ഖൈറൂന്‍ ഹിര്‍ത്തി (10.2 ഡിഗ്രി), യങ്കല്‍ (11.4 ഡിഗ്രി), ഹൈമ (11.5 ഡിഗ്രി) എന്നിവയാണ് കുറഞ്ഞ താപനില…

Read More