ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു; ഇത്തവണ 14,000 പേർക്ക് അവസരം ലഭിക്കും

ഒമാന്റെ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച് ഒമാനും സൗദിയും തമ്മിൽ ധാരണയിലെത്തി. ഈ വർഷം 14,000 പേർക്ക് ഒമാനിൽ നിന്നും ഹജ്ജിന് അവസരം ലഭിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡിനു മുൻപുള്ള നിലയിലേക്ക് ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒമാനിൽ നിന്നും 8,338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ ഹജ് രജിസ്‌ട്രേഷനും ആരംഭിക്കും. അപേക്ഷകരിൽ നിന്നു നറുക്കെടുപ്പ് വഴിയാകും ഹജ്ജിന് അവസരം ലഭിക്കുന്നവരെ തിരഞ്ഞെടുക്കുക. എന്നാൽ, ഇത്തവണ വർധിപ്പിച്ച ക്വാട്ടയിൽ…

Read More

റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്

റീട്ടെയിൽമീ അവാർഡുകൾ വിതരണം ചെയ്തു. മികച്ച റീട്ടെയ്ൽ സ്ഥാപനങ്ങൾക്കുള്ള വാർഷിക റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. മോസ്റ്റ് അഡ്മേഡ് റീട്ടെയ്ൽ കമ്പനി ഓഫ് ദി ഇയർ അവാർഡാണ് ലുലുവിനു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ മോസ്റ്റ് റസ്പോൺസബിൾ റീട്ടെയ്‌ലർ, ടോപ് ഒമ്നി ചാനൽ റീട്ടെയ്‌ലർ എന്നീ അവാർഡുകളും ലുലുവിനു ലഭിച്ചു. ലുലു ഡയറക്ടർ എം.എ. സലീമാണ് അവാർഡ് ഏറ്റുവാങ്ങിയത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135-ലധികം നോമിനേഷനുകളാണ് ലഭിച്ചത്….

Read More

57 വിദേശികൾക്ക് ഉൾപ്പടെ 121 തടവുകാർക്ക് ഒമാനിൽ മോചനം

ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. 57 വിദേശികളും മോചനം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Read More

57 വിദേശികൾക്ക് ഉൾപ്പടെ 121 തടവുകാർക്ക് ഒമാനിൽ മോചനം

ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ്. വിവിധ കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. 57 വിദേശികളും മോചനം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ……………………………….. ഇന്ത്യന്‍ ഓഹരി വിപണിയില്‍…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. ……………………………….. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും. 2.5 ശതമാനമാണ് പലിശ. സർക്കാരിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഈ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. …………………………………. ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്നും കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്സ് 461 പോയിൻറ് ഇടിഞ്ഞ്…

Read More

മസ്കത്തിലെ പൊതു ഇടങ്ങളിൽ തുപ്പിയാൽ 20 റിയാൽ പിഴ

  മസ്കത്ത് : പൊതു ശുചിത്വ പരിപാലനത്തിൽ മുൻകൈ എടുത്ത് മസ്കത്ത് മുൻസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ തുപ്പുന്നത് നിയമലംഘനമാണെന്നും ലംഘിച്ചാൽ 20 റിയാൽ പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.നഗര സൗന്ദര്യത്തെയും, പൊതുജനാരോഗ്യത്തെയും മുൻനിർത്തിയാണ് തീരുമാനമെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനും നഗരഭാഗങ്ങൾ വൃത്തികേടാക്കുന്നതിനുമെതിരെ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. റൂവി നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ അധികൃതർ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. തുടർന്നും നിയമലംഘനങ്ങൾ വർധിച്ചത് മൂലമാണ് മുനിസിപ്പാലിറ്റി അധികൃതർ പുതിയ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പൊതുജനങ്ങൾ നടത്തുന്ന ഇത്തരം തെറ്റായ…

Read More

പുതുവർഷത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാൻ

മസ്‍കത്ത് : ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ആണ് പുതുവർഷത്തിലെ ഔദ്യോഗിക ഒഴിവ് ദിനങ്ങൾ ഉത്തരവിലൂടെ പുറപ്പെടുവിച്ചിരിക്കുന്നത് . 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്. അവധി ദിനങ്ങള്‍ 1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം – 1) 2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍…

Read More

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ

ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഒമാൻ. കുറ്റകൃത്യങ്ങളുടെ കുറവും സുരക്ഷാ ഘടകങ്ങളും കണക്കിലെടുത്ത് സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയിലാണ് ഒമാൻ നാലാം സ്ഥാനത്തെത്തിയത്. ഒമാന്റെ സുരക്ഷാ നിരക്ക് 80.01 ഉം ക്രൈം നിരക്ക് 19.99 ഉം ആണ്.  ഖത്തറും യു.എ.ഇയും കഴിഞ്ഞാൽ തായ്വാനാണ് സുരക്ഷിത രാജ്യങ്ങുടെ പട്ടികയിൽ ഉള്ളത്. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20-ാം സ്ഥാനത്ത് ഒമാൻ തലസ്ഥാനമായ മസ്‌കത്തും ഇടംപിടിച്ചിട്ടുണ്ട്. മസ്‌കത്തിന്റെ സുരക്ഷാ നിരക്ക് 79.46ഉം ക്രൈം…

Read More