
സാഹസിക ടൂറിസ്റ്റുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ നിർബന്ധമാക്കി ഒമാൻ
ഒമാനിൽ സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി. കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ 2021ലെ തീരുമാനപ്രകാരമാണിത്. ഇതനുസരിച്ച് ഒമാനിൽ സാഹസിക ടൂറിസത്തിനെത്തുന്ന എല്ലാ വിനോദ സഞ്ചാരികൾക്കും സാഹസിക ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം. സാഹസിക ടൂറിസത്തിനിടെ സംഭവിക്കാനിടയുള്ള അപകടത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്നുണ്ടായ സമ്മർദത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് പൈതൃക ടൂറിസം മന്ത്രി സാലം അൽ മഹ്റൂഖി പറഞ്ഞു. ഒമാൻ റീ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി…