
സലാലയിലെ അൽ നസീം വാട്ടർ പാർക്ക് തുറന്നു
ഖരീഫ് സീസണിന്റെ ഭാഗമായി സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു. ദോഫാർ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വാട്ടർ പാർക്കിന്റെ പ്രവർത്തനം 2023 ജൂലൈ 31 മുതൽ ആരംഭിച്ചിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഈ പദ്ധതി. സലാലയിലെ സഹേൽ അത്തിൻ മേഖലയിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. ഏതാണ്ട് നാല്പതിനായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക് ദോഫാർ ഗവർണർ H.H. സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സൈദിന്റെ സാന്നിധ്യത്തിലാണ്…