ഒമാൻ ദേശീയ ദിനത്തോടനബന്ധിച്ച് 166 തടവുകാർക്ക്​ മാപ്പ്​ നൽകി

ഒമാന്‍റെ 53ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്കാണ്​ മാപ്പ്​ നൽകിയിരിക്കുന്നത്​. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞവർഷം 175 തടവുകാർക്കാണ്​ മാപ്പ്​ നൽകിയിരിയിരുന്നത്​. ഇതിൽ 65 വിദേശികൾ ഉ​ൾപ്പെട്ടിരുന്നു​. 51ാം ദേശീയ ദിനത്തി​െൻറ ഭാഗമായി 252തടവുകാർക്കും സുൽത്താൻ മാപ്പ്​ നൽകിയിരിരുന്നു​. ഇതിൽ 84പേർ വിദേശികളായിരുന്നു. 50ാം ദേശീയ ദിനത്തി​െൻറ ഭാഗമായി 150 വിദേശികളുൾപ്പെടെ 390പേർക്കും മാപ്പ്​ നൽകിയിരുന്നു​.

Read More

ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു

ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി ഒമാൻന്റെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ഞായറാഴ്ചവരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ 20മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരകാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Read More

മസ്‌കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത

ന്യൂനമർദത്തിൻറെ ഭാഗമായി തലസ്ഥാന നഗരിയുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. വിവിധ ഇടങ്ങളിൽ 20 മുതൽ 60 മില്ലിമീറ്റർവരെ മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. 20 മുതൽ 55 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ…

Read More

ഒമാനിൽ നവംബർ 19 വരെ മഴയ്ക്ക് സാധ്യത

ഒമാനിൽ നവംബർ 19 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 16-ന് വൈകീട്ട് മുതൽ നവംബർ 19 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. Weather Report (1)Weather condition during 16th – 19th of November 2023 pic.twitter.com/ZqsfxXcu6y — الأرصاد العمانية (@OmanMeteorology) November 14, 2023 നവംബർ 16 മുതൽ മുസന്ദം ഗവർണറേറ്റിൽ ഇടിയോട് കൂടിയ മഴ, കാറ്റ്,…

Read More

ഒമാൻ ദേശീയ ദിനാഘോഷം; പൊതുഅവധി പ്രഖ്യാപിച്ചു

ഒമാൻന്‍റെ 53ാം ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ്​ വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. പലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​. സുൽത്താന്‍റെ കാർമികത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിലും സൈനിക പരേഡിലും ആഘാഷങ്ങൾ ഒതുങ്ങും. നവംബർ 18ആണ്​ രാജ്യത്ത്​ ദേശീയദിനം കൊണ്ടാടുന്നത്​.

Read More

ഒമാനിൽ സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയത്തിന്‍റെ പോർട്ടൽ വഴി

ഒമാനിൽ സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ പോർട്ടൽ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ സിക്ക് ലീവിനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കില്ല. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ മറ്റ് അധികാരികൾക്ക് സമർപ്പിക്കുന്നതിന് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. രണ്ട് ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെൽത്ത് പോർട്ടലിൽ നിന്നും നേരിട്ട് ആക്സസ്…

Read More

പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി

പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ ഹമദ് അൽബുസൈദി. പലസ്തീൻ ജനത ഭയാനകമായ മാനുഷിക യാതനകളാണ് നേരിടുന്നുത്. ഇത് ഹൃദയഭേദകമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിന്റെ മറവിൽ ഗസ്സ മുനമ്പിനെതിരെ ഇസ്രായേൽ നടത്തുന്ന ഈ നിഷ്ഠൂരമായ യുദ്ധം തടയുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇതുവരെയുള്ള പരാജയവും നാം ഉയർത്തിക്കാട്ടണം. കുട്ടികളെയും സ്ത്രീകളെയും പ്രതിരോധമില്ലാത്ത…

Read More

ഒമാനിലെ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനം

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ മിലിറ്ററി പരേഡ്, പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ സെക്രടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.  പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഒമാൻ ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. The Secretariat General for National Celebrations announces that, in solidarity with the Palestinian people, the 53rd National Day programme will…

Read More

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് ജി സി സി രാജ്യങ്ങൾ അംഗീകാരം നൽകി

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകാരം നൽകി. ഒമാനിലെ മസ്‌കറ്റിൽ വെച്ച് നടന്ന GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയത്. GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ നാല്പതാമത് യോഗത്തിൽ വെച്ച് കോഓപ്പറേഷൻ കൗൺസിൽ ഫോർ അറബ് സ്റ്റേറ്റ്‌സ് സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ജി സി…

Read More

ഒമാനിൽ നവംബർ 10-ന് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നവംബർ 10-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. ഈ ഓപ്പൺ ഹൗസിൽ ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പങ്ക് വെക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. ഓപ്പൺ ഹൗസിൽ…

Read More