ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം

ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം.50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് അഗീകാരം നേടുകയും വേണം. ജീവനക്കാർക്ക് സ്ഥാപനത്തിൽ തന്നെ തൊഴിൽപരമായ പരാതികൾ നൽകാൻ അവസരമൊരുക്കണമെന്ന് പരിഷ്‍കരിച്ച ഒമാൻ തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ പരാതി എത്തുന്നതിനു മുമ്പാണ് ഒത്തുതീർപ്പാവുന്നതെങ്കിൽ ഇരു വിഭാഗങ്ങളും ഒപ്പുവെച്ച റിപ്പോർട്ട് സൂക്ഷിക്കുകയും വേണം. ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തി രേഖകൾ ഉണ്ടാക്കിയ ശേഷവും പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ…

Read More

ഒമാൻ: ജിയോളജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ ആരംഭിച്ചു

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജിയോളജിക്കൽ ഹെറിറ്റേജ് എക്സിബിഷന്റെ മൂന്നാമത് പതിപ്പിന് തുടക്കമായി. 2023 ഡിസംബർ 5-നാണ് ഈ പ്രദർശനം ആരംഭിച്ചത്. അൽ ബുറൈമി ഗവർണറേറ്റിലെ അൽ ഖൻദാഖ് ഫോർട്ടിൽ വെച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രദർശനം ഒരുക്കിയിരിക്കുന്നത്. 2024 മെയ് മാസം വരെ നടക്കുന്ന ഈ പ്രദർശനം ഒമാൻ എന്ന രാജ്യത്തിന്റെ ഭൂവിജ്ഞാനീയപരമായ വൈവിധ്യം, അതിന്റെ ചരിത്രപരമായ പ്രാധാന്യം, സാമ്പത്തിക…

Read More

ഇന്ത്യൻ അംബാസഡർ ഒമാൻ റോയൽ ഓഫീസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത്​ നാരങ്​ റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്​മാനിയുമായി കൂടിക്കാഴ്ച നടത്തി. സംയുക്ത താൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് സഹകരണം വർധിപ്പിക്കുന്നതിൽ ഒമാന് അംബാസഡർ നന്ദി പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ അവലോകനം ചെയ്തു. ഒമാനിലെ ജപ്പാൻ അംബാസഡർ ജോത യമമോട്ടോയെയും റോയൽ ഓഫീസ് മന്ത്രി സ്വീകരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ ഒമാന്റെ നിലപാടുകളോട് അംബാസഡർ അഭിനന്ദനം അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകൾ…

Read More

ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ബുധനാഴ്ച) പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്​കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം-അൽ ഹല്ലാനിയത്ത് ദ്വീപുകളിൽ പുലർച്ചെ 1.05നാണ്​ അനുഭവപ്പെട്ടതെന്ന്​ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. സലാലയിൽ നിന്ന് 187 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഔഖാത്‌, ന്യൂ സലാല, ചൗക്, നമ്പർ 5, സാദ, ഹാഫ എന്നിവിടങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

Read More

ജർമൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനം ആരംഭിച്ചു; ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദുമായി മസ്‌കറ്റിലെ അൽ അലാം രാജകൊട്ടാരത്തിൽ വെച്ച് ഔദ്യോഗിക ചർച്ചകൾ നടത്തി. ഒമാനിലെത്തിയ ജർമ്മൻ പ്രസിഡന്റിനെയും സംഘത്തെയും അൽ അലാം രാജകൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി ഔദ്യോഗികമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധങ്ങളും, സംയുക്ത താൽപ്പര്യങ്ങൾ ഉള്ള വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കന്മാരും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ…

Read More

ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് ആഴ്ച്ച തോറും അഞ്ച് സർവീസുകളാണ് സലാംഎയർ നടത്തുന്നത്. മസ്‌കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള ഈ സർവീസുകൾ ആഴ്ച്ച തോറും ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലായിരിക്കും. 2023 ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ നേരത്തെ അറിയിച്ചിരുന്നു….

Read More

പൊതുമുതലുകൾ സംരക്ഷിക്കേണ്ടത് സാമൂഹിക കടമയാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

പൊതു ഇടങ്ങളിലെ സൗകര്യങ്ങളും മുതലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും മസ്‌കത്ത് മുനിസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻ ദേശീയ ദിനാഘോഷ പൊതുഅവധിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് ബീച്ചുകളിലും പാർക്കുകളിലും എത്തിയത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിയ ചിലയാളുകൾ പാർക്കിൽ കുട്ടികൾക്ക് കളിക്കാനായി സജ്ജീകരിച്ചിരിക്കുന്ന യന്ത്ര ഉപകരണങ്ങൾ കേടുവരുത്തുകയും പൂന്തോട്ടവും മറ്റും നശിപ്പിക്കുന്നതായും മസ്‌കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് പൊതു ഇടങ്ങൾ…

Read More

ഒമാൻ കായിക, യുവജന മന്ത്രി വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

ഒമാൻ കായിക,യുവജന മന്ത്രി സയ്യിദ് ദീ യസീൻ ബിൻ ഹൈതം അൽ സഈദ് ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയറിലെ വിൻഡ്‌സർ കാസിലിൽ വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സുൽത്താനേറ്റും യുണൈറ്റഡ് കിങ്​ഡവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വശങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തതായി ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Read More

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതു അവധി; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്

ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു അ​വ​ധി തു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തി​ര​ക്കേ​റി. ചൂ​ട്​ കു​റ​ഞ്ഞ​​ അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ മു​ത​ലാ​ക്കി​യാ​ണ്​​ ​സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ കൂ​ട്ട​ത്തോ​ടെ കു​ടും​ബ​വു​മാ​യി ടൂ​റി​സം സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യ​ത്​. പ്ര​ധാ​ന കോ​ട്ട​ക​ളി​ലും ബീ​ച്ചു​ക​ളി​ലും തി​ര​ക്ക് പ​തി​ൻ​മ​ട​ങ്ങാ​യി വർധിച്ചിട്ടുണ്ട്. അ​വ​ധി ആ​രം​ഭി​ച്ചേ​താ​ടെ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും പി​ക്നി​ക്കു​ക​ളും അ​വ​ധി യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വാ​ദീ ബ​നീ ഖാ​ലി​ദ്, സൂ​റി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വ​ദീ ഹു​കൈ​ൻ, ജ​ബ​ൽ അ​ഖ്ദ​ർ, നി​സ്​​വ, നി​സ്​​വ കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്….

Read More

‘ഒ​മാ​ൻ വി​സ്ത എ​ക്സി​ബി​ഷ​ൻ’; മൂന്നാം പതിപ്പിന് തുടക്കം

‘ഒ​മാ​ൻ വി​സ്ത എ​ക്സി​ബി​ഷ​ന്‍റെ’ മൂ​ന്നാം പ​തി​പ്പി​ന്​ വാ​ട്ട​ർ​ഫ്ര​ണ്ട് മാ​ളി​ലെ ആ​ർ​ട്ട് ആ​ൻ​ഡ് സോ​ൾ ഗാ​ല​റി​യി​ൽ തു​ട​ക്ക​മാ​യി. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ൻ ന​വം​ബ​ർ 30ന് ​സ​മാ​പി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 27 ക​ലാ​കാ​ര​ൻ​മാ​രു​ടെ 40ല​ധി​കം ക​ലാ​സൃ​ഷ്ടി​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ഒ​മാ​ന്റെ 53മ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​ബ്ദു​ൽ​റൗ​ഫ് വു​ഡ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഒ​മാ​നി സ​ർ​ഗാ​ത്മ​ക​ത​യു​ടെ ആ​ഴ​വും വൈ​വി​ധ്യ​വും അ​നു​ഭ​വി​ക്കാ​ൻ ക​ലാ​പ്രേ​മി​ക​ൾ​ക്കും സാം​സ്കാ​രി​ക ആ​സ്വാ​ദ​ക​ർ​ക്കും ക​ഴി​യു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഒ​മാ​ന്റെ ക​ലാ​പ​ര​മാ​യ വൈ​ഭ​വം ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്റെ സ​ർ​ഗാ​ത്മ​ക ചൈ​ത​ന്യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ…

Read More