സലാല ലുലുവിൽ ഒമാനി ഉൽപന്നങ്ങളുടെ മേള തുടങ്ങി

സലാല ഗ്രാന്റ് മാളിലെ ലുലുവിൽ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വാണിജ്യ വ്യാവസായിക മന്ത്രാലയത്തിലെ ഡയറക്ട് മാനേജർ അഹമ്മദ് അബ്ദുല്ല സൈദ് അൽ റവാസ് മുഖ്യാതിഥിയായിരുന്നു. ഒമാനിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എക്‌സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളും ഭക്ഷ്യേതര വസ്തുക്കളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്ഡി. സംബർ 31 വരെയാണ് എക്‌സിബിഷൻ. ലുലു സലാല ജനറൽ മാനേജർ നവാബ് , ഷോപ്പ് മാനേജർ അബുല്ലൈസ് എന്നിവരും സംബന്ധിച്ചു.

Read More

ഒമാനിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍

ഓൺലൈനിലൂടെയുള്ള വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വഞ്ചനപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്‌സൈറ്റുകൾ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി മാർഗങ്ങൾ ഉപയോഗിച്ച് ആണ് തട്ടിപ്പ് നടത്തുന്നത്. യുട്യൂബ് ചാനൽ സബ്സ്ക്രബ് ചെയ്യുകയും രണ്ട് മൂന്ന് മിനിറ്റ് വീഡിയോ കാണുകയും ചെയ്താൽ നിങ്ങൾക്ക് ദിനേനെ 60…

Read More

മസ്ക്കറ്റ്-അബുദബി സര്‍വീസ്; രണ്ട് മാസത്തിനുള്ളില്‍ യാത്ര ചെയ്തത് 7000 പേര്‍

രണ്ട് മാസത്തിനുള്ളിൽ ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ മസ്കറ്റ്- അബൂദബി ബസ് സർവീസ് ഉപയോ​ഗിച്ചത് 7000 പേർ. ഒക്ടോബർ ഒന്ന് മുതൽ നവംബർ 30വരെയുള്ള കണക്കാണിത്. കോവിഡിനെ തുടർന്ന് ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കറ്റ്- അബൂദബി റൂട്ടിൽ ബസ് യാത്ര നടത്തിയതെന്നാണ് അധികൃതർ അറിയിച്ചു. മസ്ക്കറ്റ്, ബുറൈമി, അൽ ഐൻ വഴിയാണ് അബുദബിയിലേക്ക് സർവീസ് നടത്തുന്നത്. 23 കിലോ​ഗ്രാം ല​ഗേജും ഏഴ് കിലോ ഹാൻഡ് ബാ​ഗുമാണ്…

Read More

ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദർശനം: പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.ഇന്ത്യയും, ഒമാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ.ഇന്ത്യയിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ് ഈ സ്റ്റാമ്പുകൾ ഒരുക്കിയിരിക്കുന്നത്.200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ…

Read More

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ് ; ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരി ആയതിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇക്കാര്യം അറിയിച്ചത്. ഡൽഹി ലീല പാലസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിന്റെ ഒമാനിലെ പ്രവർത്തനങ്ങലെപ്പറ്റി യൂസഫലി ഒമാൻ സുൽത്താന് വിവരിച്ചു കൊടുത്തു. നിലവിൽ 36 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവർണർറേറ്റുകളിൽ…

Read More

ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 22 ന് സലാലയിൽ

മസ്കത്ത്​ ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ്​ സലാലയിൽ ഡിസംബർ 22ന്​ നടക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ എട്ട്​ മുതൽ വൈകീട്ട്​ 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്തായിരിക്കും ക്യാമ്പ്​. കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി ബുക്ക്​ ചെയ്യാതെതന്നെ ക്യാമ്പിൽ പ​ങ്കെടുക്കാം. ക്യാമ്പിലെ വെൽഫെയർ ഓഫിസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. വിവരങ്ങൾക്ക്: 98282270, 91491027, 23235600.

Read More

ഒമാൻ സുൽത്താന്റെ സിംഗപ്പൂർ സന്ദർശനത്തിന് തുടക്കം

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ത്രിദിന സിംഗപ്പൂർ സന്ദർശനത്തിന് തുടക്കമായി. സുൽത്താൻറെ സിംഗപ്പൂർ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകൾ ചർച്ച ചെയ്യും. സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ എത്തിയ ഒമാൻ സുൽത്താനെ പ്രധാനമന്ത്രിയുടെ ഓഫിസിലെ മന്ത്രി ഡോ മുഹമ്മദ് മാലിക്കി ബിൻ ഉസ്മാൻ, ഉദ്യോഗസ്ഥർ, സിംഗപ്പൂരിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒമാനിലെയും സിംഗപ്പൂരിലേയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും…

Read More

ഒമാൻ സാംസ്കാരിക മന്ത്രി യു.എ.ഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും ബന്ധിപ്പിക്കുന്ന ആഴമേറിയതും ചരിത്രപരവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗഹാർദ്ദപരമായ സംഭാഷണങ്ങൾ കൈമാറി. അബൂദബി വിമാനത്താവളത്തിൽ എത്തിയ ദീ യസീനെ കിരീടകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു.

Read More

മത്സ്യ വ്യവസായ മേഖലയിൽ വികസന പദ്ധതികളുമായി ഒമാൻ; രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

ഒമാനില്‍ മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. മത്സ്യ വ്യവസായ മേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ് മിഡിൽ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്ററും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വിദേശ നിക്ഷേപക കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സെമിനാര്‍. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പുറമെ ബിസിനസ് മേഖലയിലെ പ്രമുഖരും പങ്കെടുത്ത സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്. ഒമാനില്‍ ബോട്ട് നിര്‍മാണ…

Read More

ഒമാനിൽ ന്യൂനമർദ്ദം; ഇന്ന് മുതൽ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി

വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മുസന്ദം, നോർത്ത് അൽ ബത്തിന് ഗവർണറേറ്റുകളിൽ വ്യാഴാഴ്ച വൈകുന്നേരം മഴ പ്രതീക്ഷിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി മരുഭൂമികളിൽ പൊടി ഉയരാനും സാധ്യതയുണ്ട്. മുസന്ദം, വടക്കൻ ബത്തിന തീരങ്ങളിൽ വ്യാഴാഴ്ച കടൽ പ്രക്ഷുബ്ധമാകും. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഭൂരിഭാഗം പ്രദേശങ്ങളിലും കടലിൽ തിരമാലകൾ ഉയരാനുള്ള സാധ്യതയുമുണ്ട്.

Read More