വാണിജ്യ സ്ഥാപനങ്ങളിലെ മോഷണം ; മൂന്ന് പേർ അറസ്റ്റിൽ

വാ​ണി​ജ്യ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ഹ്‌​ല വി​ലാ​യ​ത്തി​​ലെ മൂ​ന്ന്​ വാ​ണി​ജ്യ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഗ​ണ്യ​മാ​യ തു​ക ത​ട്ടി​യെ​ടു​ത്ത​തി​ന്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സ് ക​മാ​ൻ​ഡാ​ണ്​ ഇ​വ​രെ പ​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

യമനിലെ അമേരിക്ക- ബ്രിട്ടൺ സംയുക്ത വ്യോമാക്രമണത്തെ അപലപിച്ച് ഒമാൻ

യമനിൽ അമേരിക്ക- ബ്രിട്ടൺ സംയുക്ത വ്യോമാക്രമണത്തെ ഒമാൻ അപലപിച്ചു. സംഭവ വികാസങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഒമാൻ അധികൃതർ വ്യക്തമാക്കി. ഗസ്സ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണവും ക്രൂരമായ യുദ്ധവും ഉപരോധവും തുടരുന്നതിനിടെ സൗഹൃദ രാജ്യങ്ങളുടെ യമനിലെ സൈനിക നടപടിയെ അപലപിക്കുകയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി മേഖലയിൽ സംഘർഷവും ഏറ്റുമുട്ടലും വ്യാപിക്കുമെന്ന് ഒമാൻ മുന്നറിയിപ്പ് നൽകിയതാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാനും എല്ലാവരുടെയും വളർച്ചയും സമൃദ്ധിയും…

Read More

ഒമാനിൽ ഉപയോഗിച്ച ടയറുകറുടെ വിൽപന നടത്തിയവ പിടിച്ചെടുത്ത് നശിപ്പിച്ചു

ഒമാനിൽ ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ നിയമലംഘനങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ആണ് ഹെവി വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന 113 ടയറുകൾ പിടിച്ചെടുക്കുന്നത്. ഉപയോഗിച്ച ടയറുകളുടെ എല്ലാവിധ വിൽപനയും രാജ്യത്ത് നിരോധിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Read More

സൊഹാർ ഫോർട്ട് ജനുവരി 16 വരെ അടച്ചിടും

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ കോട്ടയിലേക്ക് 2024 ജനുവരി 16 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2024 ജനുവരി 8-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.ഈ അറിയിപ്പ് പ്രകാരം, 2024 ജനുവരി 8 മുതൽ ജനുവരി 16 വരെയാണ് സൊഹാർ ഫോർട്ട് താത്കാലികമായി അടച്ചിടുന്നത്. تُعلن وزارة التراث والسياحة عن إغلاق قلعة صحار بولاية صحار بمحافظة شمال الباطنة، خلال…

Read More

ഒമാനിൽ ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി സെൻട്രൽ ബാങ്ക്

രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഏതാനം കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും, 2024 ജനുവരി മുതൽ പരമാവധി 360 ദിവസങ്ങൾക്കുള്ളിൽ ഇവ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. #البنك_المركزي_العماني يعلن عن إنهاء استعمال فئات من العملة الوطنية وسحبها من التداول خلال مدة أقصاها 360 يومًا إبتداءً من…

Read More

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി

ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ എന്നിവയുടെ വിപണനം നിരോധിച്ച് കൊണ്ട് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ഉത്തരവ് പുറത്തിറക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം ഒമാനിൽ ഇ-സിഗരറ്റുകൾ, ശീഷാ, ഇവയുമായി ബന്ധപ്പെട്ട മറ്റു ഉപകരണങ്ങൾ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ കർശനമായി തടഞ്ഞിട്ടുണ്ട്. ഈ ഉത്തരവിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം മറികടക്കുന്നവർക്ക്…

Read More

സുൽത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

സുൽത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. അന്നേ ദിവസം വ്യാഴാഴ്​ചയായയതിനാൽ വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന്​ ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലകളിൽ ഉള്ളവർക്ക്​ അവധി ബാധകമായിരിക്കും.

Read More

ഒമാൻ മത്രയിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു

വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി മസ്‌കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു. മത്ര വിലായത്തിലെ വാട്ടർഫ്രന്റിലാണ് ഈ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ ടൂറിസം വിവരങ്ങൾ നൽകുന്നതിനൊപ്പം ഒമാനിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ടൂറിസം അനുഭവങ്ങൾ എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ടൂറിസം മേഖലയിൽ ലഭ്യമായിട്ടുള്ള ഹോട്ടൽ സൗകര്യങ്ങൾ, വിനോദസഞ്ചാര പാക്കേജുകൾ നൽകുന്ന…

Read More

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ഒമാനിലെ ഈ വർഷത്തെ പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത്​ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സ്​ഥാനാരോഹണദിനമായ ജനുവരി 11ന്​ ആയിരിക്കും. അന്ന്​ വ്യാഴാഴ്​ച ആയതിനാൽ ​വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ മൂന്നു ദിവസം അവധി ലഭിക്കും. അവധി ദിനങ്ങൾ സുൽത്താന്‍റെ സ്ഥാനോരഹണ ദിനം: ജനുവരി 11 ഇസ്​റാഅ്​ മിഅ്​റാജ്​ : റജബ് 27 (മാർച്ച് നാലിന്​ സാധ്യത) ഈദുൽ ഫിത്തർ:…

Read More

ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി

2024ലെ ഒമാനിന്‍റെ ബജറ്റിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി.ഒമാനിൽ ഈ വർഷവും ഇന്ധന വില വർധിപ്പിക്കില്ല. എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളാണ് കണകാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒമാനിൽ ഈ വർഷത്തെ വരുമാനം ഏകദേശം 11 ശതകോടി റിയാൽ ആണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 9.5 ശതമാനം കൂടുതലാണ്. മൊത്തം പൊതുചെലവ് ഏകദേശം 11.650 ശതകോടി റിയാൽ ആയും കണക്കാക്കുന്നു. ഇത് കഴിഞ്ഞ ബജറ്റിനേക്കാൾ 2.6 ശതമാനം…

Read More