
ഒമാനിൽ നിന്നുള്ള ഹജ്ജ് യാത്ര ; സന്ദേശം ലഭിച്ചവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ
ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവർക്ക് ഔഫാഖ്, മതകാര്യ മന്ത്രാലയം സന്ദേശം അയച്ച് തുടങ്ങി. ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയാണ് അറിയിപ്പുകൾ നൽകുന്നത്. സന്ദേശം ലഭിച്ച അഞ്ച് ദിവസത്തിനുള്ളില്‍ മന്ത്രാലയ നിര്‍ദേശങ്ങള്‍ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഈ ദിവസങ്ങളില്‍ ലൈസന്‍സുള്ള ഹജ്ജ് കമ്പനികളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കരാര്‍ തുകയുടെ 50 ശതമാനം ഈ കാലയളവില്‍ കൈമാറണമെന്നും ഔഫാഖ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീഥാടനത്തിനുള്ള യോഗ്യതയുടെ മുന്‍ഗണന പാലിച്ച് നീതി…