ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് ആഴ്ച്ച തോറും അഞ്ച് സർവീസുകളാണ് സലാംഎയർ നടത്തുന്നത്. മസ്‌കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള ഈ സർവീസുകൾ ആഴ്ച്ച തോറും ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലായിരിക്കും. 2023 ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ നേരത്തെ അറിയിച്ചിരുന്നു….

Read More

പൊതുമുതലുകൾ സംരക്ഷിക്കേണ്ടത് സാമൂഹിക കടമയാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

പൊതു ഇടങ്ങളിലെ സൗകര്യങ്ങളും മുതലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും മസ്‌കത്ത് മുനിസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻ ദേശീയ ദിനാഘോഷ പൊതുഅവധിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളാണ് ബീച്ചുകളിലും പാർക്കുകളിലും എത്തിയത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിയ ചിലയാളുകൾ പാർക്കിൽ കുട്ടികൾക്ക് കളിക്കാനായി സജ്ജീകരിച്ചിരിക്കുന്ന യന്ത്ര ഉപകരണങ്ങൾ കേടുവരുത്തുകയും പൂന്തോട്ടവും മറ്റും നശിപ്പിക്കുന്നതായും മസ്‌കത്ത് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് പൊതു ഇടങ്ങൾ…

Read More

ഒമാൻ കായിക, യുവജന മന്ത്രി വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

ഒമാൻ കായിക,യുവജന മന്ത്രി സയ്യിദ് ദീ യസീൻ ബിൻ ഹൈതം അൽ സഈദ് ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയറിലെ വിൻഡ്‌സർ കാസിലിൽ വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. സുൽത്താനേറ്റും യുണൈറ്റഡ് കിങ്​ഡവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വശങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തതായി ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Read More

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതു അവധി; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്

ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു അ​വ​ധി തു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തി​ര​ക്കേ​റി. ചൂ​ട്​ കു​റ​ഞ്ഞ​​ അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ മു​ത​ലാ​ക്കി​യാ​ണ്​​ ​സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ കൂ​ട്ട​ത്തോ​ടെ കു​ടും​ബ​വു​മാ​യി ടൂ​റി​സം സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യ​ത്​. പ്ര​ധാ​ന കോ​ട്ട​ക​ളി​ലും ബീ​ച്ചു​ക​ളി​ലും തി​ര​ക്ക് പ​തി​ൻ​മ​ട​ങ്ങാ​യി വർധിച്ചിട്ടുണ്ട്. അ​വ​ധി ആ​രം​ഭി​ച്ചേ​താ​ടെ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും പി​ക്നി​ക്കു​ക​ളും അ​വ​ധി യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വാ​ദീ ബ​നീ ഖാ​ലി​ദ്, സൂ​റി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വ​ദീ ഹു​കൈ​ൻ, ജ​ബ​ൽ അ​ഖ്ദ​ർ, നി​സ്​​വ, നി​സ്​​വ കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്….

Read More

‘ഒ​മാ​ൻ വി​സ്ത എ​ക്സി​ബി​ഷ​ൻ’; മൂന്നാം പതിപ്പിന് തുടക്കം

‘ഒ​മാ​ൻ വി​സ്ത എ​ക്സി​ബി​ഷ​ന്‍റെ’ മൂ​ന്നാം പ​തി​പ്പി​ന്​ വാ​ട്ട​ർ​ഫ്ര​ണ്ട് മാ​ളി​ലെ ആ​ർ​ട്ട് ആ​ൻ​ഡ് സോ​ൾ ഗാ​ല​റി​യി​ൽ തു​ട​ക്ക​മാ​യി. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ൻ ന​വം​ബ​ർ 30ന് ​സ​മാ​പി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 27 ക​ലാ​കാ​ര​ൻ​മാ​രു​ടെ 40ല​ധി​കം ക​ലാ​സൃ​ഷ്ടി​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ഒ​മാ​ന്റെ 53മ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​ബ്ദു​ൽ​റൗ​ഫ് വു​ഡ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ഒ​മാ​നി സ​ർ​ഗാ​ത്മ​ക​ത​യു​ടെ ആ​ഴ​വും വൈ​വി​ധ്യ​വും അ​നു​ഭ​വി​ക്കാ​ൻ ക​ലാ​പ്രേ​മി​ക​ൾ​ക്കും സാം​സ്കാ​രി​ക ആ​സ്വാ​ദ​ക​ർ​ക്കും ക​ഴി​യു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഒ​മാ​ന്റെ ക​ലാ​പ​ര​മാ​യ വൈ​ഭ​വം ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്റെ സ​ർ​ഗാ​ത്മ​ക ചൈ​ത​ന്യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ…

Read More

ഒമാനിൽ നവംബർ 21, 25 തീയതികളിൽ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി പോലീസ്

2023 നവംബർ 21, 25 തീയതികളിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾ നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 നവംബർ 21, നവംബർ 25 എന്നീ ദിവസങ്ങളിൽ റോഡിൽ ഏറ്റവും തിരക്ക് അനുഭവപ്പെടാനിടയുള്ള സമയങ്ങളിലാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് പോലീസ് അറിയിച്ചു. تفاديًا لحدوث اختناقات مرورية.. يمنع مرور الشاحنات على الطُّرق الموضحة في المنشور المرفق.. فعلى…

Read More

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു . ശ്രീകണ്ഠപുരം ചെങ്ങളായി കുറുമാത്തൂരിലെ ചെറിയലക്കണ്ടി മുഹമ്മദ് ഷാഫി ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അല്‍ഖൂദില്‍ ഗ്രോസറി ജീവനക്കാരനായിരുന്നു മുഹമ്മദ് ഷാഫി. നിയമ നടപടികൾ പൂര്‍ത്തിയാക്കിയ ഷേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ഒമാൻ ദേശീയ ദിനത്തോടനബന്ധിച്ച് 166 തടവുകാർക്ക്​ മാപ്പ്​ നൽകി

ഒമാന്‍റെ 53ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്കാണ്​ മാപ്പ്​ നൽകിയിരിക്കുന്നത്​. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞവർഷം 175 തടവുകാർക്കാണ്​ മാപ്പ്​ നൽകിയിരിയിരുന്നത്​. ഇതിൽ 65 വിദേശികൾ ഉ​ൾപ്പെട്ടിരുന്നു​. 51ാം ദേശീയ ദിനത്തി​െൻറ ഭാഗമായി 252തടവുകാർക്കും സുൽത്താൻ മാപ്പ്​ നൽകിയിരിരുന്നു​. ഇതിൽ 84പേർ വിദേശികളായിരുന്നു. 50ാം ദേശീയ ദിനത്തി​െൻറ ഭാഗമായി 150 വിദേശികളുൾപ്പെടെ 390പേർക്കും മാപ്പ്​ നൽകിയിരുന്നു​.

Read More

ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു

ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി ഒമാൻന്റെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ഞായറാഴ്ചവരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ 20മുതൽ 60 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരകാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

Read More

മസ്‌കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത

ന്യൂനമർദത്തിൻറെ ഭാഗമായി തലസ്ഥാന നഗരിയുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. വിവിധ ഇടങ്ങളിൽ 20 മുതൽ 60 മില്ലിമീറ്റർവരെ മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. 20 മുതൽ 55 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ…

Read More